Wildlife & Biodiversity
ഇന്ത്യൻ വന്യജീവി സംരക്ഷണം വഴിമുട്ടുന്നുവോ? പാരിസ്ഥിതിക പരിധികളെക്കുറിച്ച് ഖമർ ഖുറേഷി | AAD 2026
ഭാരതത്തിന്റെ വന്യജീവി സംരക്ഷണ മേഖലയിൽ നാം കൈവരിച്ച നേട്ടങ്ങൾ സുസ്ഥിരമായി നിലനിർത്തുന്നതിന് പുതിയൊരു ദീർഘകാല തന്ത്രം (Long-term strategy) അനിവാര്യമാണെന്ന് വന്യജീവി ശാസ്ത്രജ്ഞനായ ഖമർ ഖുറേഷി
ലോകത്തിലെ ഏറ്റവും സമ്പന്നമായ ജൈവവൈവിധ്യങ്ങളിലൊന്നിന്റെ കേന്ദ്രമാണ് ഇന്ത്യ - എന്നാൽ അതോടൊപ്പം തന്നെ മനുഷ്യ-വന്യജീവി സംഘർഷങ്ങളുടെ കുത്തനെള്ള വർദ്ധനവിനും രാജ്യം സാക്ഷ്യം വഹിക്കുന്നു. വന്യജീവി സംരക്ഷണ പ്രവർത്തനങ്ങൾ വിപുലീകരിക്കപ്പെടുകയും ആവാസവ്യവസ്ഥകൾ ചുരുങ്ങുകയും ചെയ്യുമ്പോൾ, ഇന്ത്യയ്ക്ക് എങ്ങനെയാണ് പാരിസ്ഥിതിക സംരക്ഷണത്തെയും ജനസമൂഹങ്ങളുടെ ആവശ്യങ്ങളെയും തമ്മിൽ തുലനം ചെയ്യാൻ സാധിക്കുക?
അനിൽ അഗർവാൾ ഡയലോഗ് 2026-ലെ ഈ സംഭാഷണത്തിൽ, ഇന്ത്യയുടെ ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള ദീർഘകാല തന്ത്രങ്ങളെക്കുറിച്ച് ഞങ്ങൾ ഖമർ ഖുറേഷിയോട് സംസാരിക്കുന്നു.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)
