SOE 2026: വനഭൂമി വകമാറ്റൽ
2023-24 വർഷത്തിൽ ഇന്ത്യ ഏകദേശം 29,000 ഹെക്ടർ വനഭൂമിയാണ് വനേതര ആവശ്യങ്ങൾക്കായി വകമാറ്റാൻ അനുമതി നൽകിയത്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 66 ശതമാനം വർധനവ് എന്ന് മാത്രമല്ല, കഴിഞ്ഞ പത്തു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കുമാണ്.
2014-15 മുതൽ 2023-24 വരെയുള്ള കാലയളവിൽ 1,73,397 ഹെക്ടർ വനഭൂമി ഇത്തരത്തിൽ വെട്ടിത്തെളിക്കപ്പെട്ടു - പ്രധാനമായും റോഡുകൾ, ഖനനം, വൈദ്യുതി ലൈനുകൾ, ജലസേചനം, റെയിൽവേ, ജലവൈദ്യുത പദ്ധതികൾ എന്നിവയ്ക്കായിട്ടാണ് ഇത് ഉപയോഗിച്ചത്. ലളിതമായി പറഞ്ഞാൽ, ഹരിയാന സംസ്ഥാനത്തെ ആകെ വനവിസ്തൃതിയേക്കാൾ (1,61,426 ഹെക്ടർ) കൂടുതൽ വനഭൂമി കഴിഞ്ഞ പത്തുവർഷത്തിനിടയിൽ ഇന്ത്യ വകമാറ്റി കഴിഞ്ഞു.
കഴിഞ്ഞ പത്തുവർഷത്തിനിടയിൽ (2014-15 മുതൽ 2023-24 വരെ) വകമാറ്റാൻ അനുമതി നൽകിയ ആകെ വനഭൂമിയുടെ ഏകദേശം 49 ശതമാനവും വെറും നാല് സംസ്ഥാനങ്ങളിൽ നിന്നുള്ളതാണ്.
ഇന്ത്യയുടെ പരിസ്ഥിതി 2026 റിപ്പോർട്ട് ഇവിടെ ലഭ്യമാണ്:
https://csestore.cse.org.in/default/books/state-of-india-s-environment-2026.html
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)

