വന്യമൃഗങ്ങൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നത് കർഷകരുടെ സാമ്പത്തിക നഷ്ടം വൻതോതിൽ വർദ്ധിപ്പിക്കുകയാണ്. ഇന്ത്യയുടെ പല ഭാഗങ്ങളിലും മൃഗങ്ങളുടെ ശല്യം കാരണം കൃഷി ലാഭകരമല്ലാത്ത അവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. കടുവ, ആന, പുള്ളിപ്പുലി തുടങ്ങിയ വൻകിട സസ്തനികൾ മാത്രമല്ല; കാട്ടുപന്നി, നീൽഗായ്, മറ്റ് മൃഗങ്ങൾ, കൂടാതെ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടാക്കുന്ന കുരങ്ങുകൾ എന്നിവർ ഉൾപ്പെട്ട ഒരു യുദ്ധം തന്നെയാണിന്ന് നടക്കുന്നത്. ഇതൊരു യാഥാർത്ഥ്യമാണ്, എന്നാൽ നമ്മൾ ഇത് പരിഹരിക്കാൻ പോയിട്ട് ചർച്ച ചെയ്യാൻ പോലും തയ്യാറാകുന്നില്ല. വന്യജീവി സംരക്ഷണത്തിനായി വാദിക്കുന്നവർ (Conservation community) പലപ്പോഴും ഈ ചർച്ച ഒഴിവാക്കാനാണ് ആഗ്രഹിക്കുന്നത്; അവരെ സംബന്ധിച്ചിടത്തോളം - ഒരുപക്ഷേ അത് ശരിയുമാകാം - എന്തെങ്കിലും സംഘർഷമുണ്ടായാൽ അതിന്റെ ഉത്തരവാദിത്തം മനുഷ്യരിൽ മാത്രമാണ്.
കൂടുതലറിയാൻ വീഡിയോ കാണുക.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)