ഡല്ഹി ഡൽഹി വേനലിന്റെ കടുത്ത ചൂടിലും, ആശ്വാസവും ആനന്ദവും പകരുന്ന ഒരു വശം കൂടിയുണ്ട്. ഫോട്ടോ: വികാസ് ചൗധരി / സിഎസ്ഇ
Wildlife & Biodiversity

ഡൽഹിയിലെ കടുത്ത വേനലിലും ആശ്വാസമായി കൊന്നപ്പൂക്കളുടെ നിറവസന്തം

കോൺക്രീറ്റ് കെട്ടിടങ്ങൾ കവർന്നെടുത്ത ഡൽഹിയുടെ പ്രകൃതി സൗന്ദര്യത്തിന് മാറ്റുകൂട്ടാൻ വേനൽക്കാലത്ത് കണ്ണിന് കുളിർമയേകി സ്വർണ്ണ വർണത്തിൽ പൂത്തുലഞ്ഞു നിൽക്കുന്ന കൊന്നമരങ്ങളുടെ അതിമനോഹരമായ കാഴ്ച്ചയാണിപ്പോൾ നഗരത്തിലെങ്ങും

Vikas Choudhary

രാജ്യതലസ്ഥാനത്തെ വേനൽക്കാലം കടുത്ത പരീക്ഷണങ്ങളുടേതാണ്. ചുട്ടുപൊള്ളുന്ന ചൂടും പൊടിക്കാറ്റും അസഹനീയമായ അത്യുഷ്ണവും നിറഞ്ഞ നാളുകൾ. എന്നാൽ ഡൽഹിയിലെ ഈ കഠിനമായ വേനലിലും നമുക്ക് സന്തോഷം നൽകുന്ന ഒരു കാര്യമുണ്ട്.

കടുത്ത വേനലിനൊപ്പം പ്രകൃതി ഡൽഹിക്കായി ഒരുക്കുന്ന പൊൻവസന്തമാണ് അമൽട്ടാസ് അഥവാ കൊന്നമരങ്ങളുടെ നിറസാന്നിദ്ധ്യം.

എല്ലാ വർഷവും കത്തുന്ന വേനൽച്ചൂടിനിടയിലും പ്രകൃതി ഡൽഹിയിൽ ഒരു സ്വർണ്ണവർഷം ചൊരിയാറുണ്ട്; അമാൽത്താസ് അഥവാ കണിക്കൊന്ന മരങ്ങൾ (കാസ്സിയ ഫിസ്റ്റുല) പൂത്തുലയുന്ന വസന്തകാലമാണത്

പല തരത്തിൽ നോക്കിയാൽ, കോൺക്രീറ്റ് കെട്ടിടങ്ങൾ വിഴുങ്ങിയ രാജ്യതലസ്ഥാനത്തുനിന്ന് പതിയെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന പഴയൊരു ഡൽഹിയുടെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ കണിക്കൊന്ന വസന്തം.

പല തരത്തിൽ നോക്കിയാൽ, കോൺക്രീറ്റ് കെട്ടിടങ്ങൾ വിഴുങ്ങിയ രാജ്യതലസ്ഥാനത്തുനിന്ന് പതിയെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന പഴയൊരു ഡൽഹിയുടെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ കണിക്കൊന്ന വസന്തം. കോൺക്രീറ്റ് കെട്ടിടങ്ങൾ കവർന്നെടുത്ത ഡൽഹിയുടെ പ്രകൃതി സൗന്ദര്യത്തിന് മാറ്റുകൂട്ടാൻ വേനൽക്കാലത്ത് കണ്ണിന് കുളിർമയേകി സ്വർണ്ണ വർണത്തിൽ പൂത്തുലഞ്ഞു നിൽക്കുന്ന കൊന്നമരങ്ങളുടെ അതിമനോഹരമായ കാഴ്ച്ചയാണിപ്പോൾ നഗരത്തിലെങ്ങും