Waste

കൊച്ചിയിലെ 'ഭൂതവലകൾ' (Ghost nets) എങ്ങനെ വാൻ ഗോഗ് ചിത്രങ്ങളായി പുനർജനിക്കുന്നു?

ഡൗൺ ടു എർത്തിന്റെ 'സമുദ്ര മാലിന്യ പരമ്പരയുടെ' ഭാഗമായി, സമുദ്രത്തിൽ നിന്നുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുകയും അവയെ മനോഹരമായ കലാരൂപങ്ങളാക്കി മാറ്റുകയും ചെയ്യുന്ന ഒരു നൂതന സംരംഭത്തെ പരിചയപ്പെടുത്തുന്നു.

Akshit Sangomla, KA Shreya

കൊച്ചി തീരത്ത് ഒരിക്കൽ പാഴ് വസ്തുക്കളായി കരുതിയിരുന്ന ഉപേക്ഷിക്കപ്പെട്ട മീൻവലകളും കടലിലെ പ്ലാസ്റ്റിക് മാലിന്യങ്ങളും ഇന്ന് മനോഹരമായ കലാരൂപങ്ങളായി പുനർജനിക്കുകയാണ്.

Plan@earth എന്ന സംഘടന ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുമായി ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കടൽ ജീവികൾക്ക് വലിയ ഭീഷണിയാകുന്ന മീൻവലകളും പ്ലാസ്റ്റിക്കും ശേഖരിച്ച് വിശ്വപ്രസിദ്ധ ചിത്രകാരൻ വിൻസന്റ് വാൻ ഗോഗിന്റെ ചിത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ആകർഷകമായ കലാരൂപങ്ങളാക്കി ഇവർ മാറ്റുന്നു.

ഈ സംരംഭത്തിലൂടെ ഇതിനോടകം തന്നെ ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കടലിൽ നിന്ന് നീക്കം ചെയ്തത്. മാലിന്യങ്ങൾ ശേഖരിക്കുന്നതിലും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലും മത്സ്യത്തൊഴിലാളി സമൂഹമാണ് പ്രധാന പങ്കുവഹിക്കുന്നത്. വെറുമൊരു കാഴ്ചഭംഗിക്കപ്പുറം, കൂട്ടായ പരിശ്രമത്തിന്റെയും പുനരുപയോഗത്തിന്റെയും (Circular economy) സമുദ്ര മലിനീകരണത്തിനെതിരെയുള്ള പോരാട്ടത്തിൽ തീരദേശവാസികൾക്കുള്ള പങ്കിന്റെയും വലിയൊരു കഥയാണ് ഈ പദ്ധതിക്ക് പറയാനുള്ളത്.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)