സുരംഗ്യ കൗർ
Waste

ഉപേക്ഷിക്കപ്പെട്ട എഫ്.ആർ.പി ബോട്ടുകൾ: കടലോരത്തെ മാലിന്യക്കൂമ്പാരങ്ങൾ ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിന് ഭീഷണിയാകുന്നു

കടലിൽ താഴ്ന്നുപോകുന്ന എഫ്.ആർ.പി ബോട്ടുകൾ മത്സ്യബന്ധന ഉപകരണങ്ങൾ തകർക്കുന്നു; വലകൾ നശിപ്പിച്ചും ഉപജീവനമാർഗ്ഗം തടസ്സപ്പെടുത്തിയും ഇന്ത്യയുടെ തീരദേശങ്ങളിൽ ഭീഷണിയുയർത്തുന്നു.

KA Shreya, Akshit Sangomla

ഒരു ഫൈബർ റൈൻഫോഴ്സ്ഡ് പ്ലാസ്റ്റിക് (FRP) ബോട്ട് ഉപേക്ഷിക്കപ്പെടുമ്പോൾ, അത് സൃഷ്ടിക്കാൻ പോകുന്ന നാശനഷ്ടങ്ങളുടെ തുടക്കം മാത്രമാണത്. കടലിനടിയിൽ മുങ്ങിക്കിടക്കുന്ന എഫ്.ആർ.പി ബോട്ടുകൾ മത്സ്യബന്ധന ഉപകരണങ്ങൾ തകർക്കുകയും, വലകൾ നശിപ്പിക്കുകയും, ഇന്ത്യയുടെ തീരദേശത്തുടനീളമുള്ള മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിന് ഭീഷണിയുയർത്തുകയും ചെയ്യുന്നു.

എഫ്.ആർ.പി ബോട്ടുകൾ സൃഷ്ടിക്കുന്ന ഈ പ്രതിസന്ധിയെക്കുറിച്ച് കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ ഐ.സി.എ.ആർ-സിഫ്റ്റിലെ (ICAR-CIFT) സീനിയർ സയന്റിസ്റ്റ് മഞ്ജു ലക്ഷ്മിയുമായി 'ഡൗൺ ടു എർത്ത്' സംസാരിക്കുന്നു. ഒപ്പം, ഉപേക്ഷിക്കപ്പെട്ട ബോട്ടുകൾ എങ്ങനെയാണ് തങ്ങളുടെ വലകളും ഉപകരണങ്ങളും നിരന്തരം നശിപ്പിക്കുന്നതെന്നും അത് വരുമാനത്തെ എത്രത്തോളം ദോഷകരമായി ബാധിക്കുന്നുവെന്നും കൊച്ചിയിൽ നിന്നുള്ള മത്സ്യത്തൊഴിലാളിയായ മധു പങ്കുവെക്കുന്നു.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)