Waste

മാലിന്യ പ്രതിസന്ധിക്ക് പരിഹാരം വികേന്ദ്രീകരണമോ?തിരുവനന്തപുരത്തിന്റെ വിജയഗാഥ

ഉറവിടത്തിൽ തന്നെ മാലിന്യ സംസ്കരണം ഉറപ്പാക്കിയാണ് കേരളത്തിന്റെ തലസ്ഥാനം മുന്നോട്ട് പോകുന്നത്

Dhruval Parekh, KA Shreya

തിരുവനന്തപുരത്ത് മാലിന്യ സംസ്കരണം ആരംഭിക്കുന്നത്, അത് എവിടെയാണോ ഉണ്ടാകുന്നത് അവിടെ നിന്നുതന്നെയാണ്. മാലിന്യങ്ങൾ തള്ളാൻ വലിയ കുപ്പത്തൊട്ടികളെയോ, സ്ഥലങ്ങളെയോ ആശ്രയിക്കാതെയാണ് ഈ നഗരം പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ, 'സ്വച്ഛ് സർവേക്ഷൻ' റാങ്കിംഗിൽ എപ്പോഴും മുൻനിരയിലാണ് തിരുവനന്തപുരം. ഈ വിജയത്തിന് പിന്നിലെ രഹസ്യം 'വികേന്ദ്രീകൃത മാലിന്യ സംസ്കരണ' (Decentralised Approach) രീതിയാണ്. ബൾക്ക് വേസ്റ്റ് ജനറേറ്ററുകൾ (BWG) കേന്ദ്രീകരിച്ചാണ് ഈ പ്രവർത്തനം.

ദേശീയ നിയമങ്ങൾ പ്രകാരം, ദിവസം 100 കിലോയിൽ കൂടുതൽ മാലിന്യം ഉണ്ടാക്കുന്ന സ്ഥാപനങ്ങളെയാണ് ബൾക്ക് വേസ്റ്റ് ജനറേറ്ററുകൾ (BWG) എന്ന് വിളിക്കുന്നത്. എന്നാൽ തിരുവനന്തപുരം ഈ പരിധി വെറും 5 കിലോയായി കുറച്ചു. ഇതിലൂടെ കൂടുതൽ സ്ഥാപനങ്ങളെ ഈ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാൻ നഗരസഭയ്ക്ക് സാധിച്ചു. കോളേജുകൾ, മാളുകൾ, ഹോട്ടലുകൾ, ഫ്ലാറ്റുകൾ എന്നിവയെല്ലാം മാലിന്യം തരംതിരിക്കാനും ജൈവമാലിന്യങ്ങൾ തങ്ങളുടെ വളപ്പിൽ തന്നെ സംസ്കരിക്കാനും ഇന്ന് ബാധ്യസ്ഥരാണ്.

ഇതാണോ ഇന്ത്യയിലെ ഏറ്റവും മികച്ച മാലിന്യ സംസ്കരണ മാതൃക? കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)