Waste

AAD 2026: സമുദ്രത്തിലെ മാലിന്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് മുതിർന്ന ശാസ്ത്രജ്ഞ മഞ്ജു ലക്ഷ്മി വിശദീകരിക്കുന്നു

കടൽതീരം വൃത്തിയാക്കൽ കൊണ്ട് മാത്രം ഈ പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്ന് മുതിർന്ന ശാസ്ത്രജ്ഞയായ മഞ്ജു ലക്ഷ്മി പറയുന്നു; കടലിലെ മാലിന്യങ്ങൾ ശേഖരിക്കാൻ മത്സ്യബന്ധന സമൂഹങ്ങളുമായുള്ള പങ്കാളിത്തം എങ്ങനെ സഹായിക്കുമെന്നും അവർ ചർച്ച ചെയ്യുന്നു

DTE Staff

പ്ലാസ്റ്റിക്കുകൾ, നദികളിലൂടെ ഒഴുകിയെത്തുന്ന മാലിന്യങ്ങൾ, ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന ഉപകരണങ്ങൾ, ഭക്ഷ്യശൃംഖലയിലേക്ക് കടന്നുകൂടുന്ന മൈക്രോപ്ലാസ്റ്റിക് എന്നിവയുൾപ്പെടെ വർധിച്ചു വരുന്ന സമുദ്രമാലിന്യങ്ങൾ (marine litter) ഭാരതത്തിന്റെ തീരപ്രദേശങ്ങൾക്ക് വലിയ വെല്ലുവിളിയാകുന്നു.

അനിൽ അഗർവാൾ ഡയലോഗ് 2026-ൽ, സമുദ്രമാലിന്യങ്ങളുടെ പ്രധാന ഉറവിടങ്ങൾ എന്തെല്ലാമാണെന്നും വെറും കടൽതീരം വൃത്തിയാക്കൽ (beach clean-ups) കൊണ്ട് മാത്രം ഈ പ്രശ്നം പരിഹരിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്നും മഞ്ജു ലക്ഷ്മി വിശദീകരിക്കുന്നു. കടലിലെ മാലിന്യങ്ങൾ ശേഖരിക്കാൻ മത്സ്യബന്ധന സമൂഹങ്ങളുമായുള്ള പങ്കാളിത്തം എങ്ങനെ സഹായിക്കുമെന്നും, ശേഖരിച്ച പ്ലാസ്റ്റിക് ഒരു സർക്കുലർ ഇക്കോണമി (circular economy) മാതൃകയിൽ എങ്ങനെ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റാമെന്നും അവർ ചർച്ച ചെയ്യുന്നു.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)