Renewable Energy

ഇന്ത്യയുടെ ആണവ കുതിപ്പ്: കൽപ്പാക്കം ഫാസ്റ്റ് ബ്രീഡർ റിയാക്ടർ പ്രവർത്തനക്ഷമമായി

ഐ.ജി.സി.എ.ആർ (IGCAR) രൂപകൽപ്പന ചെയ്ത റിയാക്ടർ പ്രവർത്തനക്ഷമമായി; ഇന്ത്യയുടെ ദീർഘകാല ആണവോർജ്ജ സുരക്ഷാ തന്ത്രത്തിന് കരുത്തേകും

DTE Staff

ഭാരതത്തിന്റെ തദ്ദേശീയമായി വികസിപ്പിച്ച ആണവ റിയാക്ടറായ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ (PFBR) 2026 ഏപ്രിൽ 6-ന് 'ക്രിട്ടിക്കാലിറ്റി' കൈവരിച്ചു. ഡിപ്പാർട്ട്‌മെന്റ് ഓഫ് ആറ്റോമിക് എനർജിയുടെ (DAE) മാർഗനിർദേശപ്രകാരം ഇന്ദിരാഗാന്ധി സെന്റർ ഫോർ ആറ്റോമിക് റിസർച്ച് (IGCAR) രൂപകൽപ്പന ചെയ്ത ഈ 500 മെഗാവാട്ട് (500 MWe) ശേഷിയുള്ള റിയാക്ടർ, ഇന്ത്യയുടെ വിശാലമായ തോറിയം നിക്ഷേപം പ്രയോജനപ്പെടുത്തുന്നതിനും ഇറക്കുമതി ചെയ്യുന്ന എൻറിച്ച്ഡ് യുറേനിയത്തെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)