ഭൂമി ഇടിഞ്ഞുതാഴ്ന്നതിനെത്തുടർന്ന് അപ്രതീക്ഷിതമായി മണ്ണും വെള്ളവും കുത്തിയൊഴുകിയെത്തുകയും, വിഷ്ണുഗഡ്-പീപ്പൽകോട്ടി ജലവൈദ്യുത പദ്ധതിയുടെ ടണൽ വെള്ളത്തിലാവുകയും ചെയ്തു.
ഈ ദുരന്തത്തിൽ ആകെ 22 തൊഴിലാളികളാണ് കുടുങ്ങിയത്. രക്ഷാപ്രവർത്തനത്തിനായി വിവിധ ഏജൻസികളെ ചുമതലപ്പെടുത്തുകയും 20 തൊഴിലാളികളെ പുറത്തെത്തിക്കുകയും ചെയ്തു. നിർഭാഗ്യവശാൽ, ഈ 20 പേരിൽ 8 പേർക്ക് ജീവൻ നഷ്ടപ്പെട്ടു; 2 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ അളകനന്ദ നദിയിലാണ് 444 മെഗാവാട്ടിന്റെ വിഷ്ണുഗഡ്-പീപ്പൽകോട്ടി ജലവൈദ്യുത പദ്ധതി നിർമ്മിക്കുന്നത്.
ഏകദേശം 13 കിലോമീറ്റർ നീളമുള്ള പ്രധാന ടണലും, 3 കിലോമീറ്ററോളം വരുന്ന ഒരു ടെയിൽ-റേസ് ടണലും ഇതിൽ ഉൾപ്പെടുന്നു. ടി.എച്ച്.ഡി.സി ഇന്ത്യ ലിമിറ്റഡ് (ടെഹ്‌രി ഹൈഡ്രോ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്) ആണ് ഈ ടണൽ നിർമ്മിക്കുന്നത്.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)