Natural Disasters

ഇന്തോനേഷ്യയിൽ ഡുക്കോണോ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു: മൂന്ന് മരണം, 17 പേരെ രക്ഷപ്പെടുത്തി

ഹൽമഹേര ദ്വീപിലുണ്ടായ മാരകമായ അഗ്നിപർവ്വത സ്‌ഫോടനം, സജീവ അഗ്നിപർവ്വതങ്ങളിൽ കയറുന്നതിലെ അപകടസാധ്യതകളെ വീണ്ടും അടിവരയിടുന്നു. അഗ്നിപർവ്വത ചാരത്തിനും അവശിഷ്ടങ്ങൾക്കും ആവർത്തിച്ചുള്ള സ്‌ഫോടനങ്ങൾക്കും ഇടയിൽ അതീവ ദുഷ്‌കരമായ സാഹചര്യത്തിലാണ് രക്ഷാപ്രവർത്തകർ ഇപ്പോൾ പോരാടുന്നത്.

DTE Staff

2026 മെയ് 8-ന് രാവിലെ ഇന്തോനേഷ്യയിലെ ഡുക്കോണോ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെത്തുടർന്ന് രണ്ട് സിംഗപ്പൂർ സ്വദേശികളും ഒരു പ്രദേശവാസിയും ഉൾപ്പെടെ മൂന്ന് പർവ്വതാരോഹകർ കൊല്ലപ്പെട്ടു. ശക്തമായ ഭൂകമ്പ സാധ്യതയുള്ളതിനാൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നിട്ടും 20 പേരടങ്ങുന്ന സംഘം അഗ്നിപർവ്വതം കയറുകയായിരുന്നു. തുടർച്ചയായ സ്‌ഫോടനങ്ങളും വീഴുന്ന അവശിഷ്ടങ്ങളും കാരണം രക്ഷാപ്രവർത്തനം പലതവണ തടസ്സപ്പെട്ടു.

നോർത്ത് മലുക്കുവിലെ ഹൽമഹേര ദ്വീപിൽ സ്ഥിതി ചെയ്യുന്ന മൗണ്ട് ഡുക്കോണോ മാർച്ചിന് ശേഷം 200-ലധികം തവണയാണ് പൊട്ടിത്തെറിച്ചത്. ഇന്തോനേഷ്യയുടെ നാല് തലങ്ങളുള്ള അഗ്നിപർവ്വത ജാഗ്രതാ സംവിധാനത്തിൽ നിലവിൽ രണ്ടാം ലെവലിലാണ് ഈ പ്രദേശം. അതിജീവിച്ചവരെ എങ്ങനെയാണ് രക്ഷപ്പെടുത്തിയതെന്നും ഇന്തോനേഷ്യയിൽ ഇത്രയധികം അഗ്നിപർവ്വത പ്രവർത്തനങ്ങൾ നടക്കുന്നത് എന്തുകൊണ്ടാണെന്നും അറിയാം.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)