Forests

സുനിത നാരായൺ ഷോ: ഇന്ത്യയുടെ അപൂർണ്ണമായ കടുവ സംരക്ഷണ ദൗത്യം എന്താണ്?

വർദ്ധിച്ചുവരുന്ന കടുവകളുടെ എണ്ണത്തിനെ സംരക്ഷിക്കുകയും പ്രാദേശിക ജനങ്ങളുടെ ജീവനോപാധി ഭദ്രമാക്കുകയും ചെയ്യുന്ന ശക്തമായ സഹവാസ ദൗത്യം നമുക്ക് ആവശ്യമാണ്

DTE Staff

ഇരുപത് വർഷങ്ങൾക്ക് മുൻപ് ഇന്ത്യയിലെ കടുവകളുടെ നിലനിൽപ്പ് ഭീഷണിയിലായിരുന്നു. സരിസ്ക ദേശീയോദ്യാനത്തിൽ നിന്ന് അവസാനത്തെ കടുവയും അപ്രത്യക്ഷമായി. കടുവകൾ തീരെയില്ലാതിരുന്ന സമയത്തും അവ അവിടെയുണ്ടെന്ന് വരുത്തിത്തീർക്കാൻ കടുവകളുടെ കാലടയാളങ്ങൾ (pug marks) വീണ്ടും വീണ്ടും എണ്ണി തിട്ടപ്പെടുത്തിക്കൊണ്ടിരുന്നു.

എന്നാൽ അതിനുശേഷം ഇന്ത്യയിലെ കടുവകളുടെ എണ്ണത്തിൽ വലിയ തിരിച്ചുവരവുണ്ടായി

പക്ഷേ, ഈ വളർച്ച പ്രധാനമായും കടുവാ സങ്കേതങ്ങൾ എന്ന 'സുരക്ഷിത മേഖലകളിൽ' (enclaves) മാത്രമായി ഒതുങ്ങിനിൽക്കുകയാണ്. കടുവകളുടെയും മനുഷ്യരുടെയും സുരക്ഷ ഒരുപോലെ ഉറപ്പാക്കുന്ന ഒരു സംരക്ഷണ പദ്ധതി കെട്ടിപ്പടുക്കുക എന്നതാണ് ഇനി ചെയ്യാനുള്ള യഥാർത്ഥ ദൗത്യം. ഉയർന്നു വരുന്ന കടുവകളുടെ എണ്ണത്തെ സംരക്ഷിക്കുന്നതോടൊപ്പം തന്നെ പ്രാദേശിക ജനങ്ങളുടെ ജീവനോപാധിയും ഭദ്രമാക്കുന്ന ശക്തമായ ഒരു സഹവാസ നയം (co-existence agenda) നമുക്ക് ആവശ്യമാണ്. വന്യജീവികളെയും മനുഷ്യരെയും ഒരുപോലെ ഉൾക്കൊള്ളുന്നതാവണം സംരക്ഷണത്തിന്റെ ഭാവി നയം.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)