Food

സുനിത നാരായൺ ഷോ: ഇന്ത്യയിലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾക്കുള്ള നിർദേശങ്ങൾ എന്തെല്ലാമാണ്?

നമ്മൾ ദിവസവും കഴിക്കുന്ന ഭക്ഷണത്തെ ഇന്ത്യ എങ്ങനെയാണ് സമീപിക്കുന്നത് എന്നാണ് ഈ പുതിയ എപ്പിസോഡ് പരിശോധിക്കുന്നത്.

DTE Staff

ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ നയങ്ങൾ, ഇങ്ങോട്ട് ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്കും അവിടുത്തെ ഉപഭോക്താക്കൾക്കും അനുസരിച്ച് മാറേണ്ടി വരുന്നത് എന്തുകൊണ്ടാണ്?

ഇന്ത്യൻ ഭക്ഷ്യവിഭവങ്ങൾ വാങ്ങുന്ന വിദേശ രാജ്യങ്ങൾ, സുരക്ഷിതമല്ലാത്ത ഉൽപ്പന്നങ്ങൾ തടയാൻ കർശനമായ പരിശോധനകൾ നടത്തുന്നുണ്ടെങ്കിൽ, അതേ നിലവാരത്തിലുള്ള സുരക്ഷ ഇന്ത്യൻ ഉപഭോക്താക്കൾക്കും ലഭിക്കേണ്ടതല്ലേ? പുതിയ നിയന്ത്രണങ്ങൾ നിലവിൽ വരുമ്പോൾ, അവ ഉപഭോക്താക്കൾക്കും കർഷകർക്കും ഒരുപോലെ ഗുണകരമാണെന്ന് നമുക്ക് എങ്ങനെ ഉറപ്പാക്കാം?

ഈ പുതിയ എപ്പിസോഡിലൂടെ സുനിത നാരായൺ ഈ സുപ്രധാന ചോദ്യങ്ങൾ വിശകലനം ചെയ്യുകയും, നമ്മൾ ദിവസവും കഴിക്കുന്ന ഭക്ഷണത്തെ ഇന്ത്യ എങ്ങനെയാണ് സമീപിക്കുന്നത് എന്ന് പരിശോധിക്കുകയും ചെയ്യുന്നു.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)