കർണാടക, ജങ്ക് ഫൂഡുകൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുകയാണ് - ഇത് ദശലക്ഷക്കണക്കിന് കുട്ടികളുടെ ദിനംപ്രതിയുള്ള ഭക്ഷണശീലങ്ങളെ തന്നെ മാറ്റിയെഴുതിയേക്കാം.
ജൂലൈ 31-ന്, സ്കൂളുകളിലും കോളേജുകളിലും കാമ്പസ് കവാടങ്ങളുടെ 50 മീറ്റർ ചുറ്റളവിലും HFSS (ഉയർന്ന അളവിൽ കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ അടങ്ങിയ) ഭക്ഷണങ്ങൾക്ക് സംസ്ഥാന സർക്കാർ സമഗ്രമായ നിരോധനം പ്രഖ്യാപിച്ചു. അതായത്, സ്കൂളിന് പുറത്ത് ലഭിക്കുന്ന 10 രൂപയുടെ ചിപ്സ് പാക്കറ്റ് പോലും ഉടൻ തന്നെ നിയമവിരുദ്ധമായേക്കാം.
എന്നാൽ എന്തുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെയൊരു തീരുമാനം? ഏതൊക്കെ ഭക്ഷണങ്ങളാണ് ജങ്ക് ഫൂഡിന്റെ പരിധിയിൽ വരുന്നത്? കൂടുതൽ അറിയാൻ വീഡിയോ കാണൂ.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)