ജൂൺ 5 ലോക പരിസ്ഥിതി ദിനമാണ്. കാര്യങ്ങൾ വിലയിരുത്താനും നമ്മുടെ മുൻഗണനകളെ പുനഃപരിശോധിക്കാനും പരിഷ്കരിക്കാനും പുനർനിർമ്മിക്കാനുമുള്ള ഒരു നിമിഷമാണിത്.
പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഇത്രയധികം പ്രാധാന്യമുണ്ടെന്ന് ഇന്ന് വലിയ തോതിൽ ബോധ്യപ്പെട്ടിട്ടും, പരിസ്ഥിതി തകർച്ച പരിഹരിക്കാൻ നമ്മൾ ഇപ്പോഴും പാടുപെടുന്നത് എന്തുകൊണ്ടാണ് എന്നതാണ് ചോദ്യം. നമ്മൾ ഇതിൽ വിശ്വസിക്കുന്നു, ഇതിനെക്കുറിച്ച് ആശങ്കപ്പെടുന്നുമുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്? അങ്ങനെയെങ്കിൽ ഭാവിയിലേക്കുള്ള നമ്മുടെ ലക്ഷ്യങ്ങൾ എന്തായിരിക്കണം?
മുൻപത്തെ മറ്റേതൊരു ലോക പരിസ്ഥിതി ദിനത്തേക്കാളും, ഇന്ന് എന്താണ് വ്യത്യസ്തമായി ചെയ്യേണ്ടതെന്നതിനെക്കുറിച്ച് നമുക്ക് വ്യക്തമായ ധാരണയുണ്ട് എന്നതാണ് നല്ല വാർത്ത. അതുകൊണ്ട് തന്നെ, 2026 ജൂൺ 5 ഒരു പുതിയ തുടക്കമായി മാറണം: എല്ലാവരെയും ഉൾക്കൊള്ളുന്നതും താങ്ങാനാവുന്നതുമായ വികസന രാഷ്ട്രീയത്തിൽ ഊന്നിയുള്ള ഒരു പുതിയ പരിസ്ഥിതിവാദത്തിന്റെ (Environmentalism) തുടക്കം. അത്തരമൊരു വികസനത്തിന് മാത്രമേ ശാശ്വതമായി നിലനിൽക്കാൻ (Sustainable) സാധിക്കൂ.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)