Environment

ഇറാനിലെ 'കറുത്ത മഴ': എണ്ണ കേന്ദ്രങ്ങളിലെ ആക്രമണം സൃഷ്ടിക്കുന്നത് വലിയ പരിസ്ഥിതി പ്രതിസന്ധി

ആക്രമണത്തെത്തുടർന്നുണ്ടായ തീ മണിക്കൂറുകളോളം ആളിപ്പടർന്നു. ഇതിൽനിന്നുയർന്ന ശ്വാസംമുട്ടിക്കുന്ന വിഷപ്പുക അന്തരീക്ഷമാകെ നിറഞ്ഞു. ഈ പുക മഴവെള്ളവുമായി കലർന്നപ്പോൾ പ്രഭാതത്തിലെ മഴ കറുത്ത നിറത്തിലായി പെയ്തിറങ്ങി; കിലോമീറ്ററുകൾ ദൂരെയുള്ള പ്രദേശങ്ങളിൽ വരെ ഈ കറുത്ത മഴ ലഭിച്ചു.

DTE Staff

2026 മാർച്ച് 8-ന്, ഏകദേശം ഒരു കോടി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ടെഹ്‌റാനിലെ ആകാശം വിഷലിപ്തമായ കറുത്ത പുകമറയാൽ മൂടപ്പെട്ടു. രാത്രിയിൽ അഘ്ദാസിയ (Aghdasieh), ഷഹ്‌റാൻ (Shahran), കറാജ് (Karaj) തുടങ്ങിയ പ്രധാന ഇന്ധന സംഭരണ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾ അടിസ്ഥാന സൗകര്യങ്ങളെ തകർക്കുക മാത്രമല്ല ചെയ്തത്; മറിച്ച് അതൊരു വലിയ പാരിസ്ഥിതിക ദുരന്തത്തിന് കൂടി തുടക്കമിട്ടു.

ആക്രമണത്തെത്തുടർന്നുണ്ടായ തീ മണിക്കൂറുകളോളം ആളിപ്പടർന്നു. ഇതിൽനിന്നുയർന്ന ശ്വാസംമുട്ടിക്കുന്ന വിഷപ്പുക അന്തരീക്ഷമാകെ നിറഞ്ഞു. ഈ പുക മഴവെള്ളവുമായി കലർന്നപ്പോൾ പ്രഭാതത്തിലെ മഴ കറുത്ത നിറത്തിലായി പെയ്തിറങ്ങി; കിലോമീറ്ററുകൾ ദൂരെയുള്ള പ്രദേശങ്ങളിൽ വരെ ഈ കറുത്ത മഴ പെയ്തു. 27 വയസ്സുള്ള ഒരു അധ്യാപിക ടൈം മാഗസിനോട് പറഞ്ഞതുപോലെ, അവിടുത്തെ വായു ശ്വസിക്കാൻ കഴിയാത്തത്ര മലിനമായിരുന്നു.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)