ഹിമാചൽ പ്രദേശിലെ നലഗഡിൽ കിൻവാൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കെതിരെ 2026 മാർച്ച് 23-ന് ആയിരത്തോളം പ്രദേശവാസികൾ വൻ പ്രതിഷേധം സംഘടിപ്പിച്ചു. 2024-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത, ഇന്ത്യയിലെ ആദ്യത്തെ ഫെർമെന്റേഷൻ അധിഷ്ഠിത എപിഐ (API) പ്ലാന്റാണിത്. പ്ലാന്റിൽ നിന്നുള്ള മലിനീകരണം കാരണം പ്രദേശത്ത് അസഹനീയമായ ദുർഗന്ധം വമിക്കുന്നതായും, അടുത്തുള്ള നദിയിലെ വെള്ളവും ഭൂഗർഭജലവും മലിനമാകുന്നതായും നാട്ടുകാർ ആരോപിക്കുന്നു.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)