Energy

യുഎഇ ഒപെക് വിടുന്നു: ആഗോള എണ്ണവിലയെയും ഇന്ത്യയെയും ഇത് എങ്ങനെ ബാധിക്കും?

ഒപെക്കിന്റെ (OPEC) മൂന്നാമത്തെ വലിയ എണ്ണ ഉൽപ്പാദക രാജ്യമായ യുഎഇ സഖ്യം വിടുന്നത് വലിയൊരു മാറ്റമാണ്; എന്നിരുന്നാലും, ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയൊരു അവസരമാണ്.

DTE Staff

ഒപെക്കിന്റെ (OPEC) മൂന്നാമത്തെ വലിയ എണ്ണ ഉൽപ്പാദക രാജ്യവും, ഉൽപ്പാദനം വർദ്ധിപ്പിക്കാൻ ശേഷിയുള്ള (Spare production capacity) ചുരുക്കം ചില അംഗങ്ങളിൽ ഒന്നുമായ യുഎഇ സഖ്യം വിടുന്നത് വലിയൊരു മാറ്റമാണ്. എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയ്ക്കും യഥാർത്ഥ നേതാവായ സൗദി അറേബ്യയ്ക്കും ഈ നീക്കം കനത്ത തിരിച്ചടിയാണ് നൽകുന്നത്.

എന്നിരുന്നാലും, ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു അവസരമാണ്. എണ്ണ വിപണിയിലെ കുത്തകയെയും (Cartel) ആഗോള ഊർജ്ജ വിപണിയെയും പുനർനിർമ്മിക്കാനും, അതുവഴി എണ്ണ ഇറക്കുമതിയിലുള്ള അമിത ആശ്രിതത്വം കുറയ്ക്കാനും ഇത് സഹായിച്ചേക്കാം.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)