Energy

സുനിത നാരായൺ ഷോ: യുദ്ധം ലോകത്തിന്റെ ഊർജ്ജ ഭൂപടം മാറ്റിമറിക്കും. ഊർജ്ജ പരിവർത്തനത്തിന്റെ ഭാവി എന്ത്?

ഈ വലിയ ഊർജ്ജ പ്രതിസന്ധി, നിലവിലുള്ള ഊർജ്ജ പരിവർത്തനങ്ങളെ എങ്ങനെ ബാധിക്കും?

DTE Staff

ഇന്ന് ലോകത്ത് വലിയൊരു ഊർജ്ജ പ്രതിസന്ധി നിലനിൽക്കുന്നുണ്ട്. ഇറാന്റെ മേലുള്ള അനാവശ്യമായ യുഎസ്-ഇസ്രായേൽ യുദ്ധം എന്നാണ് ഞാൻ ഇതിനെ വിശേഷിപ്പിക്കുന്നത്. ഈ ആക്രമണത്തെത്തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് (Strait of Hormuz) അടച്ചതോടെ ലോകത്തെ എണ്ണ-വാതക വിതരണത്തിന്റെ 20 ശതമാനത്തെയും അത് ബാധിച്ചിരിക്കുകയാണ്.

മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധം ഭയാനകമായ നാളുകളാണ് വരാനിരിക്കുന്നതെന്ന് പണക്കാരെന്നോ പാവപ്പെട്ടവരെന്നോ വ്യത്യാസമില്ലാതെ എല്ലാ രാജ്യങ്ങളും തങ്ങളുടെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു: കടുത്ത ഊർജ്ജക്ഷാമം, ഇന്ധന നിയന്ത്രണം (rationing), കാറുകൾക്കും വിമാനങ്ങൾക്കും പോലും ഇന്ധനമില്ലാത്ത അവസ്ഥ. ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് പുനരുപയോഗ ഊർജ്ജത്തിലേക്കും, പെട്രോൾ-ഡീസൽ വാഹനങ്ങളിൽ നിന്ന് ഇലക്ട്രിക് വാഹനങ്ങളിലേക്കും ലോകം മാറിക്കൊണ്ടിരിക്കുന്ന 'ഊർജ്ജ പരിവർത്തന' (energy transition) ഘട്ടത്തിലാണ് ഈ പ്രതിസന്ധി വന്നെത്തിയിരിക്കുന്നത്.

ഈ വലിയ ഊർജ്ജ പ്രതിസന്ധി, നിലവിലുള്ള ഊർജ്ജ മാറ്റങ്ങളെ (existing energy disruption) എങ്ങനെ ബാധിക്കും? ഊർജ്ജത്തിന്റെ വില നമ്മുടെ സമ്പദ്‌വ്യവസ്ഥയെയും ഉപജീവനത്തെയും നിർണ്ണയിക്കുന്ന വികസ്വര രാജ്യങ്ങളിലെ (Global South) ജനങ്ങൾക്ക് ഇത് എന്ത് മാറ്റമാണ് കൊണ്ടുവരുന്നത്? ഭാവിയിലെ ഊർജ്ജ ഭൂപടം എങ്ങനെയുള്ളതായിരിക്കും എന്നതാണ് ഇപ്പോഴത്തെ ചോദ്യം.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)