Energy

20% എഥനോൾ കലർന്ന പെട്രോൾ നിങ്ങളുടെ വാഹനത്തെ എങ്ങനെ ബാധിക്കുന്നു? അനുമിത റോയ് ചൗധരി വിശദീകരിക്കുന്നു

പെട്രോളിൽ എഥനോൾ കലർത്തുന്ന കേന്ദ്ര സർക്കാർ നയം 'രണ്ടറ്റവും മൂർച്ചയുള്ള വാൾ' ആണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

DTE Staff

കേന്ദ്ര സർക്കാരിന്റെ ഉത്തരവ് പ്രകാരം, 2026 ഏപ്രിൽ 1 മുതൽ ഇന്ത്യയിലുടനീളമുള്ള എണ്ണ വിതരണ കമ്പനികൾ 20% എഥനോൾ കലർന്ന പെട്രോൾ (E20) ആണ് വിൽക്കുന്നത്. കർഷകരെ സഹായിക്കുന്ന ഭക്ഷ്യവിളകളിൽ നിന്ന് ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന എഥനോൾ ഉപയോഗിക്കുന്നതിലൂടെ, ചെലവേറിയ ക്രൂഡ് ഓയിൽ ഇറക്കുമതി കുറയ്ക്കുക, വാഹനങ്ങളിൽ നിന്നുള്ള പുക മലിനീകരണം നിയന്ത്രിക്കുക എന്നിവയാണ് ഈ നയത്തിന്റെ ഔദ്യോഗിക ലക്ഷ്യങ്ങൾ.

എങ്കിലും, ഈ നയത്തിന്റെ പ്രായോഗിക വശങ്ങളെ ആഴത്തിൽ പരിശോധിച്ചാൽ, പെട്രോളിൽ എഥനോൾ മിശ്രിതം ഘട്ടംഘട്ടമായി വർദ്ധിപ്പിക്കാനുള്ള ഈ നീക്കം ഒരു 'രണ്ടറ്റവും മൂർച്ചയുള്ള വാൾ' പോലെയാണെന്ന് വ്യക്തമാകും.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)