ജാർഖണ്ഡിലെ പല ഉൾനാടൻ ഗ്രാമങ്ങളിലും വൈദ്യുതിയില്ലാത്ത ജീവിതം ദുഷ്കരമാണ്. കണക്ഷനുകൾ ഉള്ളയിടങ്ങളിൽ പോലും വിശ്വസനീയമായ വൈദ്യുതി ലഭ്യമല്ല. ഇത് ചെറുകിട ബിസിനസ്സുകളുടെ പ്രവർത്തനത്തെയും സ്കൂളുകളുടെ സുഗമമായ നടത്തിപ്പിനെയും കൂടുതൽ പ്രയാസകരമാക്കുന്നു.
കോട്ടമിലും പാൻസോയിലും സോളാർ മിനി ഗ്രിഡുകൾ ആ യാഥാർത്ഥ്യത്തെ മാറ്റിമറിക്കുകയാണ്. ഗ്രിഡ് വൈദ്യുതി അപര്യാപ്തമായ ഇടങ്ങളിൽ, പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന വിശ്വസനീയമായ വൈദ്യുതി ഇവ ലഭ്യമാക്കുന്നു.
മൂന്ന് വ്യത്യസ്ത അനുഭവങ്ങളിലൂടെയാണ് ഈ എപ്പിസോഡ് കടന്നുപോകുന്നത്: പാൻസോയിലെ മില്ലുടമയായ സുധിം അൻസാരി ഡീസലിൽ നിന്ന് സൗരോർജ്ജത്തിലേക്ക് മാറുന്നു. കോട്ടമിലെ ഹസീബ് അൻസാരി കൃത്യമായ വൈദ്യുതി ലഭ്യതയോടെ തന്റെ മാവ് മില്ല് പ്രവർത്തിപ്പിക്കുന്നു. കൂടാതെ, ഏകദേശം 400 വിദ്യാർത്ഥികളുടെ പഠനത്തെ പിന്തുണയ്ക്കാൻ സൗരോർജ്ജം ഉപയോഗിക്കുന്ന സ്കൂൾ ഡയറക്ടർ സദ്ദാം അൻസാരിയും.
ഇത് വെറും വൈദ്യുതി ലഭ്യതയെക്കുറിച്ച് മാത്രമല്ല. ഇത് വിശ്വാസ്യതയെയും ഉപജീവനമാർഗങ്ങളെയും ഗ്രാമീണ ഇന്ത്യയുടെ ഭാവിയെയും കുറിച്ചുള്ളതാണ്.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)