Climate Change

സുനിത നാരായൺ ഷോ: നമ്മുടെ അതിജീവനത്തിന് ഊർജ്ജവും സാമ്പത്തിക ബോധവും ആവശ്യമായി വരുന്നതെന്തുകൊണ്ട്?

നാം വികസന മാതൃകകളെ പുനഃസൃഷ്ടിക്കുകയല്ല, മറിച്ച് പുതിയവ കൂട്ടിച്ചേർത്ത് കണ്ടുപിടിക്കുകയാണ് വേണ്ടത്; കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ വിജയിക്കാനുള്ള ഏക വഴി ഇതാണ്.

DTE Staff

അതിരൂക്ഷമായ ഉഷ്ണതരംഗം; പെയ്യുമ്പോൾ കലിതുള്ളി പെയ്യുന്ന മഴ; ജീവനും അടിസ്ഥാന സൗകര്യങ്ങൾക്കും കനത്ത നാശനഷ്ടങ്ങൾ. മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയുടെ പ്രത്യാഘാതമാണിത്; കാര്യങ്ങൾ അത്രത്തോളം വ്യക്തമാണ്. എന്നാൽ, ഇനി നാം എന്താണ് ചെയ്യേണ്ടത് എന്നതാണ് പ്രധാന ചോദ്യം. താപനില വർദ്ധിപ്പിക്കുകയും കാലാവസ്ഥാ വ്യതിയാനത്തെ നിയന്ത്രണാതീതമാക്കുകയും ചെയ്യുന്ന ഹരിതഗൃഹ വാതക ഉദ്‌വമനം കുറയ്ക്കാൻ നാം എങ്ങനെയാണ് നമ്മുടെ സാമ്പത്തിക വ്യവസ്ഥകളെ മാറ്റിയെടുക്കേണ്ടത്?

മാറ്റങ്ങൾ ആവശ്യപ്പെടുന്ന ഡൽഹിയുടെ ധീരമായ ഇലക്ട്രിക് വാഹന നയം (EV Policy) ഇതിനൊരു ഉത്തരമാണോ? അതോ അല്ലയോ? ഈ എപ്പിസോഡിൽ നമുക്ക് ചർച്ച ചെയ്യാം.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)