Climate Change

സുനിത നാരായൺ ഷോ: എൽ നിനോയും കാലാവസ്ഥാ വ്യതിയാനവും ഇന്ത്യയിലെ കാലവർഷവും

ശക്തമായ എൽ നിനോയുടെയും ആഗോളതാപനത്തിന്റെയും ഇരട്ട വെല്ലുവിളികളാണ് 2026-ൽ ഇന്ത്യ നേരിടുന്നത്. ഇത് രാജ്യത്ത് ശരാശരിയിലും കുറഞ്ഞ മഴയ്ക്കും കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങൾക്കും കാരണമായേക്കുമെന്ന ആശങ്ക വർദ്ധിപ്പിക്കുന്നു.

DTE Staff

ഇന്ത്യയുടെ യഥാർത്ഥ ധനമന്ത്രി ഇവിടുത്തെ കാലവർഷമാണ്. രാജ്യത്തെ ഭക്ഷ്യോത്പാദനം, ജലലഭ്യത, ഉപജീവനമാർഗങ്ങൾ, സാമ്പത്തിക വളർച്ച എന്നിവയെല്ലാം നിർണ്ണയിക്കുന്നത് മൺസൂണാണ്. ശക്തമായ എൽ നിനോയുടെയും ചൂടുപിടിക്കുന്ന കാലാവസ്ഥയുടെയും ഇരട്ട വെല്ലുവിളികളാണ് 2026-ൽ ഇന്ത്യ നേരിടുന്നത്. ഇത് ശരാശരിയിലും കുറഞ്ഞ മഴയ്ക്കും തീവ്ര കാലാവസ്ഥാ വ്യതിയാനങ്ങൾക്കും കാരണമായേക്കുമെന്ന ആശങ്ക വർദ്ധിപ്പിക്കുന്നു. കാലാവസ്ഥാ വ്യതിയാനങ്ങൾ കൂടുതൽ പ്രവചനാതീതമാകുമ്പോൾ, മഴവെള്ളത്തിന്റെ ഓരോ തുള്ളിക്കും വില കൽപ്പിക്കേണ്ടതിന്റെയും മഴവെള്ള സംഭരണം ശക്തിപ്പെടുത്തേണ്ടതിന്റെയും ആവശ്യകത മറ്റെപ്പോഴത്തെക്കാളും വലുതാണ്. ഇന്ത്യയുടെ ഭാവി മനസ്സിലാക്കാൻ കാലവർഷത്തെ അടുത്തറിയേണ്ടത് അത്യന്താപേക്ഷിതമാണ്.

(പരിഭാഷ, എഡിറ്റിംഗ്, സുരേന്ദ്രൻ കണ്ണൂർ)