Climate Change

2026-ലെ എൽ നിനോ 2027-ഓടെ ലോകത്തെ പട്ടിണിയിലാക്കുമോ?

സമുദ്ര താപനില ഉയരുന്നതിനനുസരിച്ച് ആഗോള കാലാവസ്ഥാ വ്യതിയാനങ്ങൾ സംഭവിക്കുന്നു; ഇത് വരൾച്ചയ്ക്കും പ്രളയത്തിനും വൈകിയെത്തുന്ന മൺസൂണിനും കാരണമാകുകയും ലോകമെമ്പാടുമുള്ള കാർഷിക മേഖലയെ തകിടം മറിക്കുകയും ചെയ്യുന്നു.

DTE Staff

അടുത്ത ആഗോള പട്ടിണി പ്രതിസന്ധി തുടങ്ങുന്നത് യുദ്ധത്തിലൂടെയോ കൃഷിനാശത്തിലൂടെയോ ആകണമെന്നില്ല - അത് പസഫിക് സമുദ്രത്തിൽ നിന്ന് ആരംഭിച്ചേക്കാം.

ശക്തമായ ഒരു 'എൽ നിനോ' രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്; കഴിഞ്ഞ പതിറ്റാണ്ടുകളിലെ ഏറ്റവും കടുത്ത എൽ നിനോകളിൽ ഒന്നായിരിക്കാം ഇതെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. സമുദ്ര താപനില ഉയരുന്നതിനനുസരിച്ച് ആഗോള കാലാവസ്ഥാ വ്യതിയാനങ്ങൾ സംഭവിക്കുന്നു - ഇത് വരൾച്ചയ്ക്കും പ്രളയത്തിനും വൈകിയെത്തുന്ന മൺസൂണിനും കാരണമാകുകയും ലോകമെമ്പാടുമുള്ള കാർഷിക മേഖലയെ തകിടം മറിക്കുകയും ചെയ്യുന്നു.

ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ (WFP) കണക്കനുസരിച്ച്, 2027-ഓടെ 4.9 കോടി (49 ദശലക്ഷം) ആളുകൾ കൂടി കടുത്ത പട്ടിണിയിലേക്ക് തള്ളപ്പെടാം. 45 രാജ്യങ്ങളിലായി നിലവിൽ പട്ടിണി അനുഭവിക്കുന്ന 22.5 കോടി (225 ദശലക്ഷം) ആളുകൾക്ക് പുറമെയാണിത്.

കൂടുതലറിയാൻ വീഡിയോ കാണുക.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)