ഡൽഹിയിലെ വായുമലിനീകരണത്തിന് പലപ്പോഴും പ്രതിക്കൂട്ടിലാകുന്നത് വൈക്കോൽ കത്തിക്കലും, വാഹനങ്ങളും, വ്യവസായശാലകളുമാണ്. എന്നാൽ, നഗരത്തിലെ ഏറ്റവും വലിയ മലിനീകരണ സ്രോതസ്സുകളിലൊന്ന് നമ്മുടെ കാൽച്ചുവട്ടിൽ തന്നെയാണെങ്കിലോ?
ഡൽഹിയിലെ PM10, PM2.5 മലിനീകരണത്തിന് പ്രധാന കാരണം റോഡിലെ പൊടിപടലങ്ങളാണ്; എന്നിട്ടും ഇത് നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ ലക്ഷ്യം കാണുന്നില്ല.
എന്തുകൊണ്ടാണ് ഡൽഹിയിൽ ഇത്രയധികം പൊടി നിറയുന്നത്? എന്തുകൊണ്ട് ഇവിടുത്തെ പൊടിനിയന്ത്രണ സംവിധാനങ്ങൾ പരാജയപ്പെടുന്നു?
'ഡൗൺ ടു എർത്ത്' വിശദീകരിക്കുന്നു.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)