ജർമ്മനിയിലെ രണ്ടാമത്തെ വലിയ നഗരമാണ് ഹാംബർഗ്. നമ്മൾ ഇന്ത്യയിൽ മെട്രോ എന്ന് വിളിക്കുന്ന സിറ്റി ട്രെയിനുകൾ, ഇലക്ട്രിക് ബസുകൾ, ഫെറികൾ, സൈക്കിൾ ട്രാക്കുകൾ എന്നിവയെല്ലാം ഇവിടെയുണ്ട്.
പൊതുഗതാഗത ഉപയോഗത്തിന്റെ നിരക്കിൽ (Modal Share) ഹാംബർഗ് ലോകത്തിലെ ഏറ്റവും മുൻപന്തിയിലുള്ള നഗരമൊന്നുമല്ല. ടോക്കിയോ, ഹോങ്കോംഗ് തുടങ്ങിയ ഏഷ്യൻ നഗരങ്ങളിൽ ജനങ്ങളുടെ 60 മുതൽ 70 ശതമാനം യാത്രകളും പൊതുഗതാഗതത്തെ മാത്രം ആശ്രയിച്ചാണ്. പൊതുഗതാഗത ഉപയോഗം 30 ശതമാനത്തിലെത്തിക്കുക എന്ന സ്വന്തം ലക്ഷ്യം കൈവരിക്കാൻ ഹാംബർഗിന് ഇനിയും ഏറെ മുന്നോട്ട് പോകാനുമുണ്ട്.
എന്നാൽ നമ്മെ അത്ഭുതപ്പെടുത്തുന്നത്, വ്യത്യസ്ത ഗതാഗത മാർഗ്ഗങ്ങളെ ഹാംബർഗ് എങ്ങനെ കൂട്ടിയോജിപ്പിച്ചു എന്നതാണ്! ട്രെയിനിൽ കയറി, അവിടെ നിന്ന് ബസിലേക്ക് മാറി, പിന്നീട് ടാക്സിയിലോ സൈക്കിളിലോ യാത്ര ചെയ്ത്, ഒടുവിൽ ബോട്ടിൽ ലക്ഷ്യസ്ഥാനത്തെത്താൻ സാധിക്കുന്ന തരത്തിൽ സുഗമമായ ഒരു സംയോജിത സംവിധാനം അവർ സൃഷ്ടിച്ചിരിക്കുന്നു. ഇതിനെല്ലാം കൂടി ഒരു ഒറ്റ ടിക്കറ്റും ഒരു ആപ്പും മാത്രം മതി! ഇതിലെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ, ഈ സംവിധാനമത്രയും ഏതെങ്കിലും ഒറ്റ ഏജൻസിയുടെ കീഴിലല്ല പ്രവർത്തിക്കുന്നത്. മറിച്ച്, നിരവധി ഓപ്പറേറ്റർമാർ ചേർന്ന് പരസ്പര സഹകരണത്തോടെയാണ് ഇത് സാധ്യമാക്കുന്നത്.
കൂടുതലറിയാൻ വീഡിയോ കാണുക.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)