ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ വളർന്നുവരുന്ന വായുമലിനീകരണ ഭീഷണികളിലൊന്നായി ഗ്രൗണ്ട് ലെവൽ ഓസോൺ (ഭൂമിക്ക് തൊട്ടുമുകളിലുള്ള ഓസോൺ) മാറിക്കൊണ്ടിരിക്കുകയാണ്. പി.എം 2.5 (PM2.5) കണങ്ങളിൽ നിന്ന് വ്യത്യസ്തമായി, അദൃശ്യമായ ഈ വിഷവസ്തു രൂപപ്പെടുന്നത് വാഹനങ്ങൾ, വ്യവസായശാലകൾ, പവർ പ്ലാന്റുകൾ എന്നിവയിൽ നിന്നുള്ള പുക സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ രാസപ്രവർത്തനത്തിൽ ഏർപ്പെടുമ്പോഴാണ്.
സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ് (CSE) നടത്തിയ പുതിയ വിശകലനം അനുസരിച്ച്, ഓസോൺ മലിനീകരണം ഇപ്പോൾ വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന ഒരു പ്രശ്നമായി മാറിയിരിക്കുകയാണ്. ഇത് പൊതുജനാരോഗ്യം, കൃഷി, കാലാവസ്ഥ എന്നിവയ്ക്ക് ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നത്.
(പരിഭാഷ, എഡിറ്റിംഗ് സുരേന്ദ്രൻ കണ്ണൂർ)