Agriculture

ഇന്ത്യൻ മാമ്പഴങ്ങൾ നിരസിക്കപ്പെടുന്നത് എന്തുകൊണ്ട്?

പ്രധാന വിപണികൾ ഏർപ്പെടുത്തിയ ഇറക്കുമതി നിയന്ത്രണങ്ങൾ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചുള്ള കടുത്ത പരിശോധനകൾക്ക് വഴിവെച്ചു; ഇത് വിശ്വസനീയമായ ഒരു പഴവർഗ്ഗ കയറ്റുമതി രാജ്യമെന്ന ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് ഭീഷണിയാവുകയാണ്.

DTE Staff

ഗുണനിലവാരത്തിലും സുരക്ഷയിലുമുള്ള ആശങ്കകളെത്തുടർന്ന് ജപ്പാൻ ഇറക്കുമതി നിർത്തിവെക്കുകയും നേപ്പാൾ നിയന്ത്രണങ്ങൾ കടുപ്പിക്കുകയും ചെയ്തതോടെ ഇന്ത്യയുടെ മാമ്പഴ കയറ്റുമതി കടുത്ത നിരീക്ഷണത്തിലാണ്. ഇന്ത്യൻ മാമ്പഴങ്ങൾക്ക് പൂർണ്ണമായ നിരോധനമില്ലെന്ന് നേപ്പാൾ വ്യക്തമാക്കിയെങ്കിലും, നിലവിലെ സംഭവവികാസങ്ങൾ കയറ്റുമതി മാനദണ്ഡങ്ങൾ, കീടനാശിനി മാനേജ്‌മെന്റ്, ഇന്ത്യയുടെ കാർഷിക പ്രതിച്ഛായ എന്നിവയെക്കുറിച്ചുള്ള വലിയ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.

(പരിഭാഷ, എഡിറ്റിംഗ് സുരേന്ദ്രൻ കണ്ണൂർ)