കർഷകർ വീണ്ടും തെരുവിലിറങ്ങിയിരിക്കുകയാണ് - ഇത്തവണ നിർദ്ദിഷ്ട ഇന്ത്യ-യു.എസ് വ്യാപാര കരാറിനെതിരെയാണ് അവരുടെ പ്രതിഷേധം. ഇന്ത്യയുടെ കാർഷിക വിപണികൾ തുറന്നുകൊടുക്കുന്നത് തങ്ങളുടെ ഭാവിയെ എങ്ങനെ ബാധിക്കുമെന്ന ആശങ്കകൾ ഉയർന്നുന്നയിച്ചുകൊണ്ട് 'ദേശ് ബച്ചാവോ മോർച്ച'യുടെ കീഴിൽ 'കിസാൻ മഹാപഞ്ചായത്തി'നായി നൂറുകണക്കിന് ആളുകളാണ് ഡൽഹിയിലെ കിസാൻ ഘട്ടിൽ തടിച്ചുകൂടിയത്.
താരീഫുകൾ (ഇറക്കുമതി തീരുവ) കുറച്ചുകൊണ്ട് വ്യാപാരം വർദ്ധിപ്പിക്കുകയാണ് ഈ കരാർ ലക്ഷ്യമിടുന്നത്. എന്നാൽ സബ്‌സിഡി ലഭിച്ച വിലകുറഞ്ഞ അമേരിക്കൻ ഉൽപ്പന്നങ്ങളുടെ - പ്രത്യേകിച്ച് ക്ഷീരമേഖല, ആപ്പിൾ, നട്സ് തുടങ്ങിയവയുടെ - ഇറക്കുമതി പ്രാദേശിക ഉത്പാദകരെ ബാധിക്കുമെന്നും വിപണിയിൽ വില ഇടിയാൻ ഇടയാക്കുമെന്നും കർഷകർ ഭയപ്പെടുന്നു. പ്രധാനപ്പെട്ട "റെഡ് ലൈനുകൾ" (തടസ്സങ്ങൾ) സംരക്ഷിക്കപ്പെടുമെന്നും എം.എസ്.പി (കുറഞ്ഞ താങ്ങുവില) പിന്തുണയുള്ള വിളകളെ ഇത് ഉടനടി ബാധിച്ചേക്കില്ലെന്നും സർക്കാർ പറയുമ്പോഴും, ദീർഘകാല പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുന്നു.
അപ്പോൾ, എന്താണ് ഈ കരാറിലുള്ളത് - കർഷകർ ആശങ്കാകുലരാകുന്നത് എന്തുകൊണ്ട്?
കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)