സുനിത നാരായൺ ഷോ (The Sunita Narain Show): മനുഷ്യ-വന്യജീവി സംഘർഷങ്ങളുടെ സങ്കീർണ്ണതകൾ എന്തൊക്കെയാണ്?

വന്യമൃഗങ്ങൾ വിളകൾ നശിപ്പിക്കുകയും കർഷകരുടെ സാമ്പത്തിക നഷ്ടം വൻതോതിൽ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കര് ഷകരുടെ നിരാശാജനകമായ ദുരവസ്ഥ വെറുതെ തള്ളിക്കളയാനാവില്ല

വന്യമൃഗങ്ങൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നത് കർഷകരുടെ സാമ്പത്തിക നഷ്ടം വൻതോതിൽ വർദ്ധിപ്പിക്കുകയാണ്. ഇന്ത്യയുടെ പല ഭാഗങ്ങളിലും മൃഗങ്ങളുടെ ശല്യം കാരണം കൃഷി ലാഭകരമല്ലാത്ത അവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. കടുവ, ആന, പുള്ളിപ്പുലി തുടങ്ങിയ വൻകിട സസ്തനികൾ മാത്രമല്ല; കാട്ടുപന്നി, നീൽഗായ്, മറ്റ് മൃഗങ്ങൾ, കൂടാതെ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടാക്കുന്ന കുരങ്ങുകൾ എന്നിവർ ഉൾപ്പെട്ട ഒരു യുദ്ധം തന്നെയാണിന്ന് നടക്കുന്നത്. ഇതൊരു യാഥാർത്ഥ്യമാണ്, എന്നാൽ നമ്മൾ ഇത് പരിഹരിക്കാൻ പോയിട്ട് ചർച്ച ചെയ്യാൻ പോലും തയ്യാറാകുന്നില്ല. വന്യജീവി സംരക്ഷണത്തിനായി വാദിക്കുന്നവർ (Conservation community) പലപ്പോഴും ഈ ചർച്ച ഒഴിവാക്കാനാണ് ആഗ്രഹിക്കുന്നത്; അവരെ സംബന്ധിച്ചിടത്തോളം - ഒരുപക്ഷേ അത് ശരിയുമാകാം - എന്തെങ്കിലും സംഘർഷമുണ്ടായാൽ അതിന്റെ ഉത്തരവാദിത്തം മനുഷ്യരിൽ മാത്രമാണ്.

കൂടുതലറിയാൻ വീഡിയോ കാണുക.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)

Down To Earth
malayalam.downtoearth.org.in