പ്ലാസ്റ്റിക് കടൽ: ഇന്ത്യയിലെ മാലിന്യങ്ങൾ സമുദ്രത്തിലെത്തുന്നത് എങ്ങനെ?

ഇന്ത്യയിലെ സമുദ്ര മലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ, നമ്മുടെ നിത്യജീവിതത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നഗരവീഥികളിൽ നിന്നും ഓടകളിൽ നിന്നും നദികളിലൂടെ എങ്ങനെയാണ് കടലിലെത്തുന്നത് എന്ന് ഈ ഡോക്യുമെന്ററി ദൃശ്യവൽക്കരിക്കുന്നു.

ഇന്ത്യയിലെ സമുദ്ര മലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ, നമ്മുടെ നിത്യജീവിതത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നഗരവീഥികളിൽ നിന്നും ഓടകളിൽ നിന്നും നദികളിലൂടെ എങ്ങനെയാണ് കടലിലെത്തുന്നത് എന്ന് ഈ ഡോക്യുമെന്ററി ദൃശ്യവൽക്കരിക്കുന്നു. മുംബൈയിലെ മിഥി നദി മുതൽ കൊച്ചിയുടെയും ചെന്നൈയുടെയും തീരങ്ങൾ വരെ, നഗരങ്ങളിൽ കൃത്യമായി സംസ്കരിക്കപ്പെടാത്ത മാലിന്യങ്ങൾ എങ്ങനെയാണ് വലിയൊരു സമുദ്ര മലിനീകരണ പ്രതിസന്ധിയായി മാറുന്നതെന്ന് ഇത് കാട്ടിത്തരുന്നു.

നേരിട്ടുള്ള അന്വേഷണങ്ങളിലൂടെ, മാലിന്യ സംസ്കരണ രംഗത്തെ വ്യവസ്ഥാപിതമായ പോരായ്മകളെയും, തീരദേശ ജനത അനുഭവിക്കുന്ന ദുരിതങ്ങളെയും ഇത് തുറന്നുകാട്ടുന്നു. ഒപ്പം, ട്രാഷ് ബൂമുകൾ (trash booms), വേസ്റ്റ് ഇന്റർസെപ്ഷൻ, മാലിന്യ വേർതിരിക്കൽ, റീസൈക്ലിംഗ് പ്രക്രിയകൾ തുടങ്ങി ഇന്ത്യയിലുടനീളം ഉയർന്നുവരുന്ന പരിഹാരമാർഗ്ഗങ്ങളും ഇതിലൂടെ പങ്കുവെക്കുന്നു. ഇത് കടലിന്റെ മാത്രം കഥയല്ല; മണ്ണിൽ നിന്ന് തുടങ്ങി കടലിൽ അവസാനിക്കുന്ന ഒരു നേർക്കാഴ്ചയാണ്.

(പരിഭാഷ, എഡിറ്റിംഗ് സുരേന്ദ്രൻ കണ്ണൂർ)

Down To Earth
malayalam.downtoearth.org.in