നഗരങ്ങളിലെ ജൈവമാലിന്യം എങ്ങനെ പുനരുപയോഗിക്കാം? മാതൃകയായി അഞ്ച് ഇന്ത്യൻ നഗരങ്ങൾ

ശാസ്ത്രീയവും ജനകീയവും സുസ്ഥിരവുമായ ജൈവമാലിന്യ സംസ്‌കരണ സംവിധാനങ്ങൾ നടപ്പിലാക്കി ഇൻഡോർ, പൂനെ, പഞ്ചിം, തിരുവനന്തപുരം, ഭുവനേശ്വർ നഗരങ്ങൾ മാതൃകയാകുന്നു

ഇന്ത്യയിൽ പ്രതിദിനം 1,70,000 ടണ്ണിലധികം മാലിന്യം ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും, അതിൽ ഞെട്ടിക്കുന്ന തരത്തിലുള്ള 22 ശതമാനം മാലിന്യവും നമ്മുടെ പരിസ്ഥിതിയിലേക്ക് നേരിട്ട് അലിഞ്ഞുചേരുകയാണ് ചെയ്യുന്നത്. എന്നാൽ ഇതിനിടയിലും പ്രതീക്ഷയ്ക്ക് വകനൽകുന്ന ചില കാര്യങ്ങളുണ്ട്.

ജൈവമാലിന്യങ്ങളെ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിലൂടെ രാജ്യവ്യാപകമായുള്ള ജൈവമാലിന്യ സംസ്‌കരണ സംവിധാനങ്ങൾക്ക് ലാൻഡ്‌ഫില്ലുകളിലെ (മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ) മാലിന്യത്തിന്റെ അളവ് ഗണ്യമായി കുറയ്ക്കാൻ സാധിക്കും. ശാസ്ത്രീയവും, ജനകീയവും, സുസ്ഥിരവുമായ ജൈവമാലിന്യ സംസ്‌കരണ സംവിധാനങ്ങളിലൂടെ ഇന്ത്യയിലുടനീളമുള്ള നഗരസഭകൾ പുതിയ മാലിന്യങ്ങളെയും കാലപ്പഴക്കമുള്ള മാലിന്യങ്ങളെയും (legacy waste) എങ്ങനെ നേരിടുന്നു എന്ന് ഈ വീഡിയോയിലൂടെ ഞങ്ങൾ പരിശോധിക്കുന്നു.

വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്ന നഗരങ്ങൾ: ഇൻഡോർ | പൂനെ | പഞ്ചിം | തിരുവനന്തപുരം | ഭുവനേശ്വർ.

അവരുടെ സവിശേഷമായ വിവര-വിദ്യാഭ്യാസ-വിനിമയ (IEC) മാതൃകകൾ, വികേന്ദ്രീകൃത കമ്പോസ്റ്റിംഗ് സംവിധാനങ്ങൾ, പൗരന്മാരുടെ പങ്കാളിത്തം ഉറപ്പാക്കുന്ന തന്ത്രങ്ങൾ എന്നിവയെക്കുറിച്ചും, മാലിന്യ പ്രതിസന്ധിയെ കാലാവസ്ഥാ സംരക്ഷണത്തിനുള്ള ഒരു അവസരമാക്കി അവർ എങ്ങനെ മാറ്റുന്നുവെന്നും ഈ വീഡിയോയിലൂടെ കണ്ടെത്തൂ.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)

Down To Earth
malayalam.downtoearth.org.in