നേപ്പാൾ-ടിബറ്റ് ദുരന്തം: പ്രളയത്തിന് കാരണമായത് ‘മഞ്ഞും പാറയും കലർന്ന മഞ്ഞിടിച്ചിൽ’

ഐസിഐഎംഒഡി (ICIMOD) വ്യക്തമാക്കുന്നതനുസരിച്ച്, ലെൻഡെ ഖോല, ഭോട്ടെ കോശി നദികളിലൂടെ കുതിച്ചെത്തി വഴിയിലുള്ളതെല്ലാം തുടച്ചുനീക്കിയ വിനാശകരമായ പ്രളയത്തിന് പ്രധാന കാരണം ഭീമമായ മഞ്ഞും പാറയും കലർന്ന മഞ്ഞിടിച്ചിലാണ്

നേപ്പാളിലെ രസുവ മേഖലയിൽ നിന്ന് അത്യന്തം ഭീതിജനകമായ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. ഭൂട്ടാൻ-ടിബറ്റ് അതിർത്തിക്കടുത്ത് പെട്ടെന്നുണ്ടായ മഞ്ഞും പാറയും കലർന്ന മഞ്ഞിടിച്ചിൽ വളരെയധികം നാശം വിതച്ചു.

ലെൻഡെ ഖോല, ഭോട്ടെ കോശി നദികളിലൂടെ അപ്രതീക്ഷിതമായി കുതിച്ചെത്തിയ പ്രളയം വഴിയിലുള്ളതെല്ലാം തുടച്ചുനീക്കി. 5.2 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനം യഥാർത്ഥത്തിൽ വൻ പ്രകൃതിദുരന്തത്തിനും മഞ്ഞിടിച്ചിലിനും മഞ്ഞുമലകളുടെ തകർച്ചയ്ക്കും കാരണമായതാണെന്ന് യുഎസ് ജിയോളജിക്കൽ സർവേ (USGS) വ്യക്തമാക്കുന്നു. എന്നാൽ, ഇതിന് പിന്നിലെ ശാസ്ത്രീയമായ കാരണം, വൻതോതിലുള്ള മഞ്ഞും പാറയും കലർന്ന മഞ്ഞിടിച്ചിലാണെന്ന് ഐസിഐഎംഒഡി (ICIMOD) ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, സ്ഥിതിഗതികൾ കണക്കിലെടുത്ത് ബീഹാറിലും ഉത്തർപ്രദേശിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)

Down To Earth
malayalam.downtoearth.org.in