കേന്ദ്ര ബജറ്റ് 2026-27: ആരോഗ്യമേഖലയിലെ പ്രധാന പ്രഖ്യാപനങ്ങൾ എന്തൊക്കെയാണ്?

ആരോഗ്യ സേവനങ്ങളെയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനെയും ബന്ധിപ്പിച്ചുകൊണ്ട് ബജറ്റ് 2026-27
കേന്ദ്ര ബജറ്റ് 2026-27: ആരോഗ്യമേഖലയിലെ പ്രധാന പ്രഖ്യാപനങ്ങൾ എന്തൊക്കെയാണ്?
ഇന്ത്യയുടെ പരിചരണവും വയോജന ആരോഗ്യ ആവാസവ്യവസ്ഥയും ശക്തിപ്പെടുത്തുന്നതിനായി വരും വർഷം 150,000 പരിചരണ ദാതാക്കൾക്ക് പരിശീലനം നൽകുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. ഐസ്റ്റോക്ക്
Published on

ഇന്ത്യയെ ആഗോള ബയോഫാർമ ഹബ്ബാക്കി മാറ്റുന്നതിനായി 'ബയോഫാർമ ശക്തി പദ്ധതി' ആരംഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ 2026 ഫെബ്രുവരി 1 ന് തന്റെ ഒൻപതാം ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.

അഞ്ച് വർഷത്തിനുള്ളിൽ 10,000 കോടി രൂപ അടങ്കലുള്ള ഈ പദ്ധതി, ബയോളജിക്കൽസ്, ബയോസിമിലറുകൾ, പ്രമേഹം, കാൻസർ, സ്വയം രോഗപ്രതിരോധ വൈകല്യങ്ങൾ, തുടങ്ങിയ സാംക്രമികേതര രോഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സീതാരാമൻ പറഞ്ഞു.

'വിജ്ഞാനം, സാങ്കേതികവിദ്യ, നൂതനാശയങ്ങളിലൂടെ ആരോഗ്യ സംരക്ഷണ പുരോഗതിക്കായുള്ള തന്ത്രം' എന്നതിന്റെ ചുരുക്കപ്പേരാണ് ശക്തി.

പദ്ധതി പ്രകാരം മൂന്ന് പുതിയ നാഷണൽ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് സ്ഥാപിക്കുകയും നിലവിലുള്ള ഏഴെണ്ണം നവീകരിക്കുകയും ചെയ്യും. കൂടാതെ, 1,000 ലധികം അംഗീകൃത ക്ലിനിക്കൽ ട്രയൽ സൈറ്റുകളുടെ ഒരു ശൃംഖല സൃഷ്ടിക്കുകയും സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനെ (സിഡിഎസ്സിഒ) പ്രത്യേക ശാസ്ത്രീയ അവലോകന ശേഷിയോടെ ശക്തിപ്പെടുത്തുകയും ചെയ്യും. ആഗോള നിലവാരവും, അംഗീകാര സമയപരിധിയും പാലിക്കാൻ ഇത് സിഡിഎസ്സിഒയെ സഹായിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

2026-2027 സാമ്പത്തിക വർഷത്തിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് മൊത്തം വിഹിതം 1,06,530.42 കോടി രൂപയും ആരോഗ്യ ഗവേഷണ വകുപ്പിന് 4,821.21 കോടി രൂപയും അനുവദിച്ചു. കഴിഞ്ഞ വർഷത്തെ 3,900.69 കോടി രൂപയേക്കാൾ 26 ശതമാനം കൂടുതലാണ് ഈ വകുപ്പിന് ലഭിച്ചത്. 

പ്രശംസനീയമായ പ്രഖ്യാപനങ്ങളിലൊന്നിൽ, 2026-27 ലെ കേന്ദ്ര ബജറ്റ് രോഗികൾക്ക്, പ്രത്യേകിച്ച് കാൻസർ ബാധിച്ചവർക്ക് ആശ്വാസം നൽകുന്നതിനായി 17 മരുന്നുകളുടെയോ അടിസ്ഥാന കസ്റ്റംസ് തീരുവ ഒഴിവാക്കാൻ നിർദ്ദേശിച്ചു. മരുന്നുകൾ, പ്രത്യേക മെഡിക്കൽ ആവശ്യങ്ങൾക്കായുള്ള ഭക്ഷണം (എഫ്എസ്എംപി) എന്നിവയുടെ ഇറക്കുമതിക്ക് തീരുവ ഒഴിവാക്കുന്നതിനായി ഏഴ് അപൂർവ രോഗങ്ങൾ കൂടി ചേർക്കാനും ഇത് നിർദ്ദേശിക്കുന്നു.

2026-27 ബജറ്റ് ആരോഗ്യ തൊഴിലാളികളെ ശക്തിപ്പെടുത്തുന്നതുമായി, തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യങ്ങളെ ബന്ധിപ്പിച്ചിട്ടുണ്ട്. അലൈഡ് ഹെൽത്ത് പ്രൊഫഷണലുകൾക്കായുള്ള ഇൻസ്റ്റിറ്റ്യൂട്ടുകൾ, സർക്കാർ, സ്വകാര്യ മേഖലകളിലായി വിപുലീകരിക്കുമെന്നും നിലവിലുള്ളവ നവീകരിക്കുമെന്നും സീതാരാമൻ പ്രഖ്യാപിച്ചു. ഒപ്റ്റോമെട്രി, റേഡിയോളജി, അനസ്തേഷ്യ, ഓപ്പറേഷൻ തിയേറ്റർ ടെക്നോളജി, അപ്ലൈഡ് സൈക്കോളജി, ബിഹേവിയറൽ ഹെൽത്ത്, എന്നിവയുൾപ്പെടെ 10 വിഷയങ്ങളിലാണ് പരിശീലനം നടക്കുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 100,000 പുതിയ എഎച്ച്പികൾ ചേർക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

രാജ്യത്തിന്റെ പരിചരണത്തെയും, വയോജന ആരോഗ്യ ആവാസവ്യവസ്ഥയെയും പിന്തുണയ്ക്കുന്നതിനും, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി നാഷണൽ സ്കിൽസ് ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക് അലൈൻഡ് പ്രോഗ്രാമുകളിലൂടെ അടുത്ത വർഷം 150,000 പരിചരണ ദാതാക്കൾക്ക് പരിശീലനം നൽകുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. മെഡിക്കൽ, സഹായ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനുള്ള പരിശീലനത്തോടൊപ്പം യോഗ പോലുള്ള ആരോഗ്യ പരിശീലനങ്ങളുമായി ഈ കോഴ്സുകൾ സംയോജിപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. 

മെഡിക്കൽ വാല്യൂ ടൂറിസം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, സംസ്ഥാനങ്ങളുമായും സ്വകാര്യ മേഖലയുമായും സഹകരിച്ച് അഞ്ച് റീജിയണൽ മെഡിക്കൽ ഹബ്ബുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതി, സർക്കാർ ആരംഭിക്കുമെന്ന് സീതാരാമൻ പറഞ്ഞു. വിദ്യാഭ്യാസം, ഗവേഷണം, രോഗനിർണയം, പുനരധിവാസം, ആയുഷ് കേന്ദ്രങ്ങൾ, അന്താരാഷ്ട്ര രോഗികൾക്കുള്ള ഫെസിലിറ്റേഷൻ യൂണിറ്റുകൾ, എന്നിവയുമായി മെഡിക്കൽ സേവനങ്ങൾ സംയോജിപ്പിക്കുന്ന സംയോജിത ആരോഗ്യ സംരക്ഷണ സമുച്ചയങ്ങളായിരിക്കും ഇവ.

ഈ പ്രഖ്യാപനം ആയുഷിനും, പരമ്പരാഗത വൈദ്യശാസ്ത്രത്തിനും വേണ്ടിയുള്ള കേന്ദ്രത്തിന്റെ പുതിയ മുന്നേറ്റത്തെ പൂർത്തീകരിക്കുന്നു. മൂന്ന് പുതിയ അഖിലേന്ത്യാ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടുകൾ ആസൂത്രണം ചെയ്തതായി ധനമന്ത്രി പ്രഖ്യാപിച്ചു. കൂടാതെ, ആയുഷ് ഫാർമസികളിലും, മരുന്ന് പരിശോധനാ ലാബുകളിലും, നവീകരണവും വിഭാവനം ചെയ്തിട്ടുണ്ട്. തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ഗവേഷണം, പരിശീലനം, ആഗോള വ്യാപനം എന്നിവയ്ക്കായി ജാംനഗറിലെ ലോകാരോഗ്യ സംഘടനയുടെ ആഗോള പരമ്പരാഗത ഔഷധ കേന്ദ്രവും ശക്തിപ്പെടുത്തുമെന്നും അവർ കൂട്ടിച്ചേർത്തു. 

ഉത്തരേന്ത്യയിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (നിംഹാൻസ്) -2 സ്ഥാപിക്കാനും റാഞ്ചി, തേസ്പൂർ എന്നിവിടങ്ങളിലെ ദേശീയ മാനസികാരോഗ്യ സ്ഥാപനങ്ങളെ ഉന്നത കേന്ദ്രങ്ങളായി നവീകരിക്കാനും ബജറ്റ് നിർദ്ദേശിച്ചു. ജില്ലാ ആശുപത്രികളിലെ എമർജൻസി, ട്രോമ കെയർ ശേഷി 50 ശതമാനം വർദ്ധിപ്പിക്കാനും കേന്ദ്രം പദ്ധതിയിടുന്നു. 

Down To Earth
malayalam.downtoearth.org.in