ഡൽഹിയിൽ എച്ച്1എൻ1 പടരുന്നു: തെറ്റിദ്ധാരണകളും യാഥാർത്ഥ്യങ്ങളും

ഡൽഹിയിൽ ഈ വർഷം 1,777 H1N1 കേസുകൾ; മരണം റിപ്പോർട്ട് ചെയ്തിട്ടില്ല

ഡൽഹി ആരോഗ്യ വകുപ്പിന്റെയും നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെയും (NCDC) കണക്കുകൾ പ്രകാരം, ഈ വർഷം ഇതുവരെ ഡൽഹിയിൽ 1,777 H1N1 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ ഏറ്റവും ആശ്വാസകരമായ കാര്യം, ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നതാണ്.

ഇൻഫ്ലുവൻസ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പൊതുസ്ഥലങ്ങളിൽ ജാഗ്രത പാലിക്കാൻ ഡൽഹി സർക്കാർ ജനങ്ങളോട് അഭ്യർത്ഥിച്ചു. H1N1 വൈറസിന്റെ വ്യാപന നിരക്ക് (R0) സാധാരണയായി 1 നും 2 നും ഇടയിലാണ്.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)

Down To Earth
malayalam.downtoearth.org.in