Health
യാത്രാക്കപ്പലിൽ ഹന്റാവൈറസ് പടരുന്നു: എംവി ഹോണ്ടിയസിൽ മൂന്ന് മരണം; മെഡിക്കൽ എമർജൻസി പ്രഖ്യാപിച്ചു
പടിഞ്ഞാറൻ ആഫ്രിക്കൻ തീരത്ത് നൂറുകണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുന്നു
അറ്റ്‌ലാന്റിക് സമുദ്രത്തിന് നടുവിൽ യാത്രാകപ്പലിനെ ഒഴുകിനടക്കുന്ന മെഡിക്കൽ എമർജൻസിയാക്കി മാറ്റിയിരിക്കുകയാണ് ഒരു വൈറസ് ബാധ. അർജന്റീനയിലെ ഉഷുവയയ്ക്കും (Ushuaia) കേപ് വെർഡെ (Cape Verde) ദ്വീപുകൾക്കും ഇടയിൽ സർവീസ് നടത്തുന്ന എംവി ഹോണ്ടിയസ് (MV Hondius) എന്ന യാത്രാക്കപ്പൽ 2026 ഏപ്രിൽ 1-ന് അർജന്റീനൻ തീരത്തുനിന്നും യാത്ര തിരിച്ചെങ്കിലും ലക്ഷ്യസ്ഥാനത്ത് എത്താനായില്ല.
കപ്പൽ ഇപ്പോൾ കേപ് വെർഡെ ദ്വീപ് തീരത്ത് കുടുങ്ങിക്കിടക്കുകയാണ്. ഇതിന് പിന്നിലെ കാരണം ഹന്റാവൈറസ് (Hantavirus) ആണ്! ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കുകൾ പ്രകാരം ഹന്റാവൈറസ് ബാധയെത്തുടർന്ന് ഇതുവരെ മൂന്ന് പേർ മരണപ്പെടുകയും പടിഞ്ഞാറൻ ആഫ്രിക്കൻ തീരത്ത് നൂറുകണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുകയുമാണ്.
ഈ ആരോഗ്യ അടിയന്തരാവസ്ഥയെക്കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)
