Governance
ബംഗാൾ തിരഞ്ഞെടുപ്പ് 2026: ഭവനരഹിതർക്ക് വോട്ടവകാശം നിഷേധിക്കപ്പെടുന്നുവോ? എസ്.ഐ.ആർ പട്ടികയിൽ നിന്ന് പുറത്ത്
അവർ എങ്ങനെയാണ് നിശബ്ദമായി വോട്ടവകാശ പട്ടികയിൽ നിന്നും തഴയപ്പെട്ടതെന്ന് മനസ്സിലാക്കാൻ ഈ വീഡിയോ കാണുക.
അടുത്തിടെ സമാപിച്ച 2026-ലെ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ, നഗരത്തിലെ തെരുവോരങ്ങളിൽ താമസിക്കുന്ന ആയിരക്കണക്കിന് ആളുകൾക്ക് നിശബ്ദമായി വോട്ടവകാശം നിഷേധിക്കപ്പെട്ടിരിക്കാം. വോട്ടർ പട്ടിക പുതുക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ (ECI) നടപ്പിലാക്കിയ 'സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ' (SIR) എന്ന പ്രക്രിയയാണ് ഈ പ്രശ്നത്തിന്റെ കാതൽ.
ഈ നടപടിക്കിടയിൽ പശ്ചിമ ബംഗാളിലെ വോട്ടർ പട്ടികയിൽ നിന്ന് 90 ലക്ഷത്തിലധികം പേരുകളാണ് നീക്കം ചെയ്യപ്പെട്ടത്. എന്നാൽ, തെരുവോരങ്ങളിൽ കഴിയുന്ന ഭൂരിഭാഗം ആളുകളെയും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി പോലും പരിഗണിച്ചിരുന്നില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അവർക്ക് വോട്ടവകാശമുണ്ടോ? ഇത് സംബന്ധിച്ച് കൂടുതൽ മനസ്സിലാക്കാൻ വീഡിയോ കാണുക.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)
