സുനിത നാരായൺ ഷോ: ഇന്ത്യയുടെ ശുദ്ധമായ ഊർജ്ജ പരിവർത്തനവും വർദ്ധിച്ചുവരുന്ന ചൂടും പുതിയ എണ്ണ പ്രതിസന്ധിയും

ആഗോളതലത്തിലെ എണ്ണ വിതരണ തടസ്സങ്ങൾ ഊർജ്ജ സുരക്ഷയെ പുനർനിർവചിക്കുമ്പോൾ, പുനരുപയോഗ ഊർജ്ജം ഫലപ്രദമാണോ എന്നതല്ല ഇനി ചോദ്യം; മറിച്ച് സോളാർ, വിൻഡ് ഊർജ്ജങ്ങളെ എങ്ങനെ ഇന്ത്യയുടെ പവർ ഗ്രിഡുമായി വിശ്വസനീയമായ രീതിയിൽ കൂട്ടിച്ചേർക്കാം എന്നതാണ് യഥാർത്ഥ വെല്ലുവിളി

ഇന്ത്യയുടെ ഹരിത ഊർജ്ജ പരിവർത്തനം (energy transition) വളരെ നിർണ്ണായകമായ ഒരു ഘട്ടത്തിലാണ്. ആഗോളതലത്തിലെ എണ്ണ വിതരണ തടസ്സങ്ങൾ ഊർജ്ജ സുരക്ഷയെ പുനർനിർവചിക്കുമ്പോൾ, പുനരുപയോഗ ഊർജ്ജം ഫലപ്രദമാണോ എന്നതല്ല ഇനി ചോദ്യം; മറിച്ച് സോളാർ, വിൻഡ് ഊർജ്ജങ്ങളെ എങ്ങനെ ഇന്ത്യയുടെ പവർ ഗ്രിഡുമായി വിശ്വസനീയമായ രീതിയിൽ കൂട്ടിച്ചേർക്കാം എന്നതാണ് യഥാർത്ഥ വെല്ലുവിളി.

കൽക്കരിയുടെ ഉപയോഗം കുറയ്ക്കുന്നതിലേക്ക് ഇന്ത്യ എങ്ങനെയാണ് നീങ്ങുന്നതെന്നും, ബാറ്ററി സ്റ്റോറേജും ഫ്ലെക്സിബിൾ ഗ്രിഡുകളും പ്രധാനമാകുന്നത് എന്തുകൊണ്ടെന്നും ഈ എപ്പിസോഡ് പരിശോധിക്കുന്നു. ഒപ്പം, എണ്ണ മുതൽ ഹരിത സാങ്കേതികവിദ്യ വരെയുള്ള ആഗോള വിതരണ ശൃംഖലകൾ (global supply chains) ഊർജ്ജത്തിന്റെ ഭാവി എങ്ങനെയാണ് മാറ്റിമറിക്കുന്നത് എന്നും ഇതിലൂടെ പങ്കുവെക്കുന്നു.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)

Down To Earth
malayalam.downtoearth.org.in