പതിറ്റാണ്ടുകളായി വൈദ്യുതിയില്ലാത്ത ഗ്രാമങ്ങൾ; സിംഡേഗയെ വെളിച്ചത്തിലേക് നയിച്ച സൗരോർജ്ജ വിപ്ലവം

മൂന്നാം ഭാഗത്തിൽ; പതിറ്റാണ്ടുകൾ നീണ്ട ഇരുട്ടിന് വിരാമമിട്ട് ജാർഖണ്ഡിലെ ഉൾനാടൻ ഗോത്രഗ്രാമങ്ങളിൽ ഒടുവിൽ സൗരോർജ്ജ മിനി ഗ്രിഡുകൾ വഴി വെളിച്ചമെത്തുന്നു. ഇത് ആ ഗ്രാമങ്ങളിലെ ദൈനംദിന ജീവിതത്തെയും അവസരങ്ങളെയും പുതിയ രീതിയിൽ മാറ്റിയെടുക്കുന്നു

ജാർഖണ്ഡിലെ സിംഡേഗയിലുള്ള സുഗദോംഗർ, സെമർദെമ എന്നീ ഉൾനാടൻ വനഗ്രാമങ്ങളിലെ ഗോത്രസമൂഹങ്ങൾ, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും വൈദ്യുതിയില്ലാതെയാണ് ജീവിച്ചിരുന്നത്. വനത്തിനുള്ളിൽ ഒറ്റപ്പെട്ടുപോയ ഈ ഗ്രാമങ്ങൾ വർഷങ്ങളോളം സുസ്ഥിരമായ വൈദ്യുതി സൗകര്യങ്ങളില്ലാതെ പുറംലോകത്തുനിന്ന് വിച്ഛേദിക്കപ്പെട്ട അവസ്ഥയിലായിരുന്നു.

അടുത്ത കാലത്തായി മാത്രമാണ് സൗരോർജ്ജ മിനി ഗ്രിഡുകൾ വഴി ഈ പ്രദേശങ്ങളിൽ വൈദ്യുതി എത്തിയത്. ഇത് അവരുടെ വീടുകളിൽ വെളിച്ചമെത്തിക്കുകയും ഗോത്രവർഗ്ഗക്കാരുടെ ദൈനംദിന ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുകയും ചെയ്തു.

സൗരോർജ്ജ ഗ്രാമങ്ങൾ (Solar Villages) എന്ന പരമ്പരയുടെ ഈ ഭാഗത്തിൽ, ഉൾനാടൻ ജാർഖണ്ഡിലെ ഗ്രാമങ്ങളിലൂടെ ഡൗൺ ടു എർത്ത് (Down To Earth) സഞ്ചരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും ഒറ്റപ്പെട്ട പ്രദേശങ്ങളിലൊന്നിൽ പരിസ്ഥിതി സൗഹൃദ ഊർജ്ജം എങ്ങനെയൊക്കെയാണ് മാറ്റങ്ങൾ സൃഷ്ടിക്കുന്നതെന്നും അവിടുത്തെ ജനങ്ങളുടെ അതിജീവനത്തിന്റെയും ഒറ്റപ്പെടലിന്റെയും കഥകളുമാണ് ഞങ്ങൾ ഈ എപ്പിസോഡിലൂടെ പങ്കുവെക്കുന്നത്.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)

Down To Earth
malayalam.downtoearth.org.in