ഇരുട്ടിനെ തോൽപ്പിച്ച പെൺകരുത്ത്: ജാർഖണ്ഡിലെ സോളാർ മിനി ഗ്രിഡ് വിപ്ലവം
ജാർഖണ്ഡിലെ ഗുമ്ല ജില്ലയിൽ നിശബ്ദമായ ഒരു വിപ്ലവം നടക്കുകയാണ്. പത്രതോലി ഗ്രാമത്തിലെ സോളാർ മിനി ഗ്രിഡിന്റെ ചുമതല സ്ത്രീകൾ ഏറ്റെടുക്കുകയും, തങ്ങളുടെ ഗ്രാമത്തിൽ തടസ്സമില്ലാത്ത വൈദ്യുതി ലഭ്യത ഉറപ്പാക്കുകയും ചെയ്യുന്നു. 'സോളാർ വാലി ദീദിമാർ' (Solar Vali Didis) എന്നാണ് ഇവർ അറിയപ്പെടുന്നത് - ശുദ്ധമായ ഊർജ്ജ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കാനും കൈകാര്യം ചെയ്യാനും പരിപാലിക്കാനും പരിശീലനം ലഭിച്ച പ്രാദേശിക സ്ത്രീകളാണിവർ.
ഈ എപ്പിസോഡ് 'റാണി ഊർജ്ജ മണ്ഡൽ' എന്ന വനിതാ കൂട്ടായ്മയുടെ കഥയാണ് പറയുന്നത്. അവർ വീടുകളിൽ വെളിച്ചമെത്തിക്കുക മാത്രമല്ല, ഉപജീവനമാർഗങ്ങളും സുരക്ഷിതത്വവും സ്വാശ്രയത്വവും സാധ്യമാക്കുകയും ചെയ്യുന്നു. ഡീസലിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നത് മുതൽ തെരുവുവിളക്കുകൾ പ്രകാശിപ്പിക്കുന്നതും ചെറുകിട ബിസിനസുകൾ നടത്തുന്നതും വരെ, ഗ്രാമത്തിലുടനീളം ഈ മാറ്റം പ്രകടമാണ്. അൽമ, ജ്യോതി, സുശീല തുടങ്ങിയ സ്ത്രീകളുടെ ശബ്ദങ്ങളിലൂടെ, വികേന്ദ്രീകൃത പുനരുപയോഗ ഊർജ്ജം എങ്ങനെയാണ് ഗ്രാമീണ ജീവിതത്തെ സാമൂഹികമായും സാമ്പത്തികമായും മാറ്റിമറിക്കുന്നതെന്ന് നമ്മൾ ഇവിടെ പരിശോധിക്കുന്നു.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)
