സിയാങ് നദിയിലെ 11,200 മെഗാവാട്ട് അണക്കെട്ട്: അരുണാചൽ പ്രദേശ് പ്രതിഷേധിക്കുന്നത് എന്തുകൊണ്ട്?
സിയാങ് നദിയിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള 11,200 മെഗാവാട്ട് ശേഷിയുള്ള സിയാങ് അപ്പർ മൾട്ടിപർപ്പസ് പ്രോജക്ടിനെ (SUMP) ചൊല്ലി അരുണാചൽ പ്രദേശിൽ വൻ പ്രക്ഷോഭം അരങ്ങേറുകയാണ്.
സർവേയോടും പ്രാഥമിക സാദ്ധ്യതാ പഠനത്തോടുമുള്ള എതിർപ്പായി തുടങ്ങിയ സമരം, ഇപ്പോൾ പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിലുള്ള സംഘർഷത്തിലേക്ക് വഴിമാറിയിരിക്കുകയാണ്. ഉദ്ദേശ്യം നടപ്പിലായാൽ ഏകദേശം 9.2 ബില്യൺ ക്യുബിക് മീറ്റർ ജലസംഭരണ ശേഷിയുള്ള അണക്കെട്ടാണ് ഇവിടെ ഉയരുക.
എന്നാൽ ഈ പദ്ധതി കേവലം വൈദ്യുതി ഉത്പാദനത്തിന് മാത്രമുള്ളതല്ലെന്നാണ് അരുണാചൽ പ്രദേശ് സർക്കാരിന്റെ വാദം. യാർലുങ് ത്സാങ്പോ (Yarlung Tsangpo) നദിയിൽ ചൈന നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന വൻകിട ജലവൈദ്യുത പദ്ധതിയെ പ്രതിരോധിക്കാനും, സിയാങ് തടത്തിലെ വെള്ളത്തിന്റെ ഒഴുക്ക് ക്രമീകരിക്കാനും ഈ പ്രോജക്ട് സഹായിക്കുമെന്നാണ് സർക്കാർ പറയുന്നത്.
നിലവിൽ ഈ പദ്ധതി പ്രാഥമിക സാദ്ധ്യതാ പഠന ഘട്ടത്തിൽ മാത്രമാണ് ഉള്ളത്. ഇത് സാങ്കേതികമായി പ്രായോഗികമാണെന്ന് കണ്ടത്തിയാൽത്തന്നെ, നിർമ്മാണം ആരംഭിക്കുന്നതിന് മുൻപ് സാമൂഹിക പ്രഘാത പഠനം (SIA), പരിസ്ഥിതി ആഘാത പഠനം (EIA), വിശദമായ പദ്ധതി റിപ്പോർട്ട് (DPR) എന്നിവ പൂർത്തിയാക്കേണ്ടതുണ്ട്.
എങ്കിൽ പിന്നെ, എന്തുകൊണ്ടാണ് സിയാങ് പദ്ധതിക്കെതിരെ പ്രദേശവാസികൾ ശക്തമായി പ്രതിഷേധിക്കുന്നത്? ഈ നദിയുടെയും തീരത്തെ ജനങ്ങളുടെയും ഭാവിയിൽ എന്താണ് സംഭവിക്കാൻ പോകുന്നത്?
കാണാം, വിശദമായ ഈ വീഡിയോ സന്ദേശം.
