കാലാവസ്ഥാ സംരക്ഷണത്തിൽ അമേരിക്ക പിന്നോട്ട്; പുതിയ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ച് ഇന്ത്യ

രാജ്യത്തിന്റെ പുതിയ ലക്ഷ്യങ്ങൾ കാലാവസ്ഥാ സംരക്ഷണത്തിലെ ബഹുരാഷ്ട്ര സഹകരണത്തിനുള്ള (Climate Multilateralism) ഉറച്ച പ്രതിജ്ഞാബദ്ധതയാണ് കാണിക്കുന്നത്: സി.എസ്.ഇ (CSE)

പാരിസ് കരാറിന്റെ ഭാഗമായി 2031-2035 കാലയളവിലേക്കുള്ള പരിഷ്കരിച്ച 'ദേശീയതലത്തിൽ നിശ്ചയിച്ചിട്ടുള്ള കാലാവസ്ഥാ ലക്ഷ്യങ്ങൾ' (NDC) ഇന്ത്യ പുറത്തിറക്കി. പുതിയ കാലാവസ്ഥാ പ്രതിജ്ഞയിൽ പ്രധാനമായും മൂന്ന് ലക്ഷ്യങ്ങളാണ് രാജ്യം മുന്നോട്ട് വെക്കുന്നത്: 2035-ഓടെ കാർബൺ പുറന്തള്ളൽ തീവ്രത (emissions intensity) 2005-ലെ അളവിനേക്കാൾ 47 ശതമാനം കുറയ്ക്കുക, ആകെ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 60 ശതമാനവും ഫോസിൽ ഇതര സ്രോതസ്സുകളിൽ (സൗരോർജ്ജം, കാറ്റ് തുടങ്ങിയവ) നിന്നാക്കുക, വനവൽക്കരണത്തിലൂടെ ഇന്ത്യയുടെ കാർബൺ ആഗിരണ ശേഷി (carbon sink) 3.5 മുതൽ 4 ബില്യൺ ടൺ വരെയായി ഉയർത്തുക.

എന്നാൽ ഈ കണക്കുകൾ യഥാർത്ഥത്തിൽ എന്താണ് അർത്ഥമാക്കുന്നത്? ഇന്ത്യയുടെ മുൻകാല വാഗ്ദാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഈ പുതിയ ലക്ഷ്യങ്ങൾ എത്രത്തോളം വെല്ലുവിളി നിറഞ്ഞതാണ്?

കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ കാണുക.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)

Down To Earth
malayalam.downtoearth.org.in