ഉത്തർപ്രദേശിൽ കടുത്ത നാശനഷ്ടം വിതച്ച കൊടുങ്കാറ്റ്; ഈ തീവ്ര കാലാവസ്ഥയ്ക്ക് പിന്നിലെ കാരണമെന്ത്?

2026 മേയ് 14-ന് ഉത്തർപ്രദേശിലുടനീളം വീശിയടിച്ച മാരകമായ കൊടുങ്കാറ്റിൽ 117 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചില പ്രദേശങ്ങളിൽ മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശിയടിച്ചത്

ഉത്തർപ്രദേശിൽ മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച കൊടുങ്കാറ്റിൽ 117 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബറേലിയിൽ നിന്നുള്ള ദൃശ്യങ്ങൾ കൊടുങ്കാറ്റിന്റെ ഭീകരത വ്യക്തമാക്കുന്നതായിരുന്നു; ഇതിൽ സോഷ്യൽ മീഡിയയിൽ തരംഗമായ "പറക്കുന്ന മനുഷ്യന്റെ" (flying man) വീഡിയോയും ഉൾപ്പെടുന്നു. എന്നാൽ എന്തുകൊണ്ടാണ് ഇത്രയും തീവ്രമായ കാലാവസ്ഥയുണ്ടായത്? ഉത്തർപ്രദേശിൽ വൻ നാശനഷ്ടം വിതച്ച ഈ കൊടുങ്കാറ്റിന് പിന്നിലെ ശാസ്ത്രവും, കാലാവസ്ഥാ വ്യതിയാനത്തിന് ഇതിലുള്ള പങ്കും ഈ വീഡിയോയിലൂടെ ഞങ്ങൾ വിശദീകരിക്കുന്നു.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)

Down To Earth
malayalam.downtoearth.org.in