സുനിതാ നാരായൺ ഷോ: കാലാവസ്ഥാ വ്യതിയാനത്തിന്റെ കാലത്തെ ജലസുരക്ഷാ അജണ്ട

മഴവെള്ളം മണ്ണിൽ തടഞ്ഞു നിർത്താനും അത് വീഴുന്നിടത്തുതന്നെ സംഭരിക്കാനുമുള്ള നമ്മുടെ ശേഷി നാം വർദ്ധിപ്പിക്കേണ്ടതുണ്ട്

കാലാവസ്ഥാ വ്യതിയാനം കാരണം വരും ദിവസങ്ങളിൽ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ കൂടുതൽ മഴ പെയ്യുന്ന അവസ്ഥയുണ്ടാകും. ഇന്ത്യയിലുടനീളവും ലോകമെമ്പാടും അതിതീവ്ര മഴ ലഭിക്കുന്ന സംഭവങ്ങൾ ഇതിനകം തന്നെ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പല പ്രദേശങ്ങളിലും ഒരു വർഷം ലഭിക്കേണ്ട മഴ മുഴുവൻ ഏതാനും മണിക്കൂറുകൾ കൊണ്ടോ അല്ലെങ്കിൽ ഒരു ദിവസം കൊണ്ടോ ആണ് പെയ്തുതീരുന്നത്. അതുകൊണ്ടുതന്നെ ജലം സംഭരിച്ചു നിർത്താനും, ഭൂഗർഭജലം റീചാർജ് ചെയ്യാനും, ജലത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കാനും, ഓരോ തുള്ളി വെള്ളവും പുനരുൽപ്പാദിപ്പിച്ച് പുനരുപയോഗിക്കാനുമുള്ള നമ്മുടെ ശേഷി നാം വർദ്ധിപ്പിക്കേണ്ടതുണ്ട്. 'മഴവെള്ളം വീഴുന്നിടത്തുതന്നെ അത് സംഭരിക്കുക' എന്നതാണ് ഇതിന്റെ കാതൽ.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)

Down To Earth
malayalam.downtoearth.org.in