100 ബില്യൺ ഡോളറിന്റെ കാലാവസ്ഥാ ധനസഹായ വാഗ്ദാനം: വൈകി വന്ന കുറഞ്ഞ സഹായമോ?

കാലാവസ്ഥാ ധനസഹായത്തെക്കുറിച്ച് അടുത്തിടെ ഇറങ്ങിയ ഒരു ഒഇസിഡി റിപ്പോർട്ടിനെക്കുറിച്ച് ഡൗൺ ടു എർത്ത് വിശകലനം ചെയ്യുന്നു

പുതിയ ഒ.ഇ.സി.ഡി (OECD) റിപ്പോർട്ട് പ്രകാരം, വികസിത രാജ്യങ്ങൾ പണ്ടേ വാഗ്ദാനം ചെയ്തിരുന്ന 100 ബില്യൺ ഡോളറിന്റെ കാലാവസ്ഥാ ധനസഹായ ലക്ഷ്യം ഇപ്പോൾ തുടർച്ചയായി മൂന്നാം വർഷവും മറികടന്നിരിക്കുന്നു. 2024-ൽ ഈ കാലാവസ്ഥാ ധനസഹായം 13,670 കോടി (136.7 ബില്യൺ) ഡോളറിലെത്തി. എന്നാൽ ഇതിനർത്ഥം കാലാവസ്ഥാ ധനസഹായവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടു എന്നാണോ?

ഈ വീഡിയോയിലൂടെ, ഒ.ഇ.സി.ഡി റിപ്പോർട്ട് യഥാർത്ഥത്തിൽ എന്താണ് പറയുന്നതെന്ന് ഡൗൺ ടു എർത്ത് വിശദമായി പരിശോധിക്കുന്നു - എന്തുകൊണ്ടാണ് യഥാർത്ഥ വാഗ്ദാനം വൈകിയത്, എന്തുകൊണ്ടാണ് കാലാവസ്ഥാ ധനസഹായത്തിൽ ഇപ്പോഴും വായ്പകൾക്ക് മുൻഗണന ലഭിക്കുന്നത്, എന്തുകൊണ്ടാണ് ഇതിലേറ്റവും പ്രധാനപ്പെട്ട ആഘാത ലഘൂകരണ (mitigation) പ്രവർത്തനങ്ങളെ അപേക്ഷിച്ച് പ്രതിരോധ (adaptation) ഫണ്ടിങ് പിന്നിലായിപ്പോകുന്നത്, കൂടാതെ ഈ പണം ഇപ്പോഴും ഏറ്റവും ആവശ്യമുള്ളവരിലേക്ക് എത്തുന്നില്ലെന്ന് ഭൂരിഭാഗം വികസ്വര രാജ്യങ്ങളും പറയുന്നതിന് പിന്നിലെ കാരണങ്ങൾ എന്തൊക്കെയാണ് എന്നിവ ഇതിലൂടെ വ്യക്തമാക്കുന്നു.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)

Down To Earth
malayalam.downtoearth.org.in