ഹിമാചലിൽ നാശം വിതച്ച് മൺസൂൺ: ഉരുൾപൊട്ടൽ, പ്രളയം, 20,000 കോടി രൂപയുടെ നഷ്ടം

ആശ്വാസത്തിന്റെ നാളുകൾ വിരുന്നെത്തേണ്ടിയിരുന്ന ഹിമാചൽ പ്രദേശിൽ, അത് വീണ്ടും ദുരന്തത്തിന്റെയും നഷ്ടത്തിന്റെയും കാലമായി മാറിയിരിക്കുന്നു.

കാലവർഷത്തിന്റെ സംഹാര താണ്ഡവത്തിൽ മലനിരകൾ പിളരുകയാണ്. ആശ്വാസത്തിന്റെ കാലമാകേണ്ടിയിരുന്ന ഹിമാചൽ പ്രദേശിൽ, അത് വീണ്ടും നഷ്ടങ്ങളുടെ കാലമായി മാറിയിരിക്കുന്നു. ജൂലൈ 24-ന് ലാഹോൾ-സ്പിതിയിലെ അപകടം പിടിച്ച സൻസാരി-കില്ലാർ-ഥിരോട്ട്-താണ്ടി റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന വാഹനത്തിന് മുകളിലേക്ക് പാറക്കൂട്ടങ്ങൾ പതിച്ചു. എട്ട് പുരുഷന്മാരും നാല് സ്ത്രീകളും ഒരു ആറുമാസം പ്രായമുള്ള കുഞ്ഞുമടക്കം പതിമൂന്ന് പേർ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. രണ്ടുപേർ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. എന്നാൽ ഈ ദുരന്തം ഒരു ഒറ്റപ്പെട്ട സംഭവമല്ല.

കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണുക.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)

Down To Earth
malayalam.downtoearth.org.in