ഇന്ത്യാ ക്ലൈമറ്റ് 2026: 2026-ലെ ആദ്യ ഒമ്പത് മാസങ്ങളിൽ 92% ദിവസങ്ങളിലും ഇന്ത്യയിൽ അതിതീവ്ര കാലാവസ്ഥ

സി.എസ്.ഇയും (CSE) 'ഡൗൺ ടു എർത്തും' ചേർന്നുള്ള 'ക്ലൈമറ്റ് ഇന്ത്യ 2026' റിപ്പോർട്ട് പ്രകാരം 3,220 മരണങ്ങളും, 4.25 ദശലക്ഷം ഹെക്ടർ കൃഷിനാശവും, 1,28,000-ലധികം വീടുകളുടെ തകർച്ചയും രേഖപ്പെടുത്തി.
വരൾച്ച മൂലം മഹാരാഷ്ട്രയിലെ മുന്തിരിത്തോട്ടങ്ങൾക്ക് നാശനഷ്ടം നേരിട്ടു
വരൾച്ച മൂലം മഹാരാഷ്ട്രയിലെ മുന്തിരിത്തോട്ടങ്ങൾക്ക് നാശനഷ്ടം നേരിട്ടുപ്രത്യേക ക്രമീകരണം വഴി
Published on: 
Summary
  • സി.എസ്.ഇയും (CSE) 'ഡൗൺ ടു എർത്തും' ചേർന്നുള്ള 'ക്ലൈമറ്റ് ഇന്ത്യ 2026' റിപ്പോർട്ട് പ്രകാരം, 2026-ലെ ആദ്യ ഒമ്പത് മാസങ്ങളിലെ 92% ദിവസങ്ങളിലും ഇന്ത്യ അതിതീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങൾ നേരിട്ടു.

  • അതിതീവ്ര കാലാവസ്ഥ 3,220 മനുഷ്യജീവനുകൾ കവരുകയും, 4.25 ദശലക്ഷം ഹെക്ടർ കൃഷിഭൂമി നശിപ്പിക്കുകയും, 1,28,334 വീടുകൾ തകർക്കുകയും, 47,244 കന്നുകാലികളുടെ ജീവനപഹരിക്കുകയും ചെയ്തു.

  • ഉത്തർപ്രദേശിലും ഹിമാചൽ പ്രദേശിലുമാണ് ഏറ്റവും കൂടുതൽ ദിവസങ്ങളിൽ അതിതീവ്ര കാലാവസ്ഥ രേഖപ്പെടുത്തിയത്; അതേസമയം ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത് ഉത്തർപ്രദേശിലാണ് (811 പേർ).

  • അഞ്ച് വർഷത്തെ വിശകലനത്തിൽ, അതിതീവ്ര കാലാവസ്ഥ ഇന്ത്യയുടെ ഏതാണ്ട് എല്ലാ ഭാഗങ്ങളെയും ബാധിച്ചതായും, 2022 നും 2026 നും ഇടയിൽ 16,000-ലധികം മരണങ്ങൾക്കും 20.6 ദശലക്ഷം ഹെക്ടർ വിളനാശത്തിനും കാരണമായതായും കണ്ടെത്തി.

ഡൽഹി ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനമായ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റും (CSE) ‘ഡൗൺ ടു എർത്തും’ (DTE) ചേർന്ന് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, 2026-ലെ ആദ്യ ഒമ്പത് മാസങ്ങളിൽ 92 ശതമാനം ദിവസങ്ങളിലും ഇന്ത്യ അതിതീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ഇത് 3,220 മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നതിനും 4.25 ദശലക്ഷം ഹെക്ടർ (mha) കൃഷിഭൂമി നശിക്കുന്നതിനും 1,28,334 വീടുകൾ തകരുന്നതിനും കാരണമായി.

2026 നവംബർ 4-ന് പുറത്തിറക്കിയ ‘ക്ലൈമറ്റ് ഇന്ത്യ 2026: ആൻ അസസ്മെന്റ് ഓഫ് എക്‌സ്ട്രീം വെതർ ഇവന്റ്‌സ്’ (Climate India 2026: An Assessment of Extreme Weather Events) എന്ന റിപ്പോർട്ട്, 2022 മുതൽ 2026 വരെയുള്ള പ്രവണതകളും വിലയിരുത്തിയിട്ടുണ്ട്. അതിതീവ്ര കാലാവസ്ഥ ബാധിച്ച ദിവസങ്ങളുടെ അനുപാതം 2022-ലും 2023-ലും 86-88 ശതമാനമായിരുന്നത് 2024-ൽ 93 ശതമാനമായും 2025-ൽ 99 ശതമാനമായും ഉയർന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

അഞ്ച് വർഷത്തെ അതിതീവ്ര കാലാവസ്ഥ

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ അതിതീവ്ര കാലാവസ്ഥ മൂലം 16,000-ലധികം ജീവനുകൾ നഷ്ടപ്പെടുകയും കുറഞ്ഞത് 20.6 ദശലക്ഷം ഹെക്ടർ വിളകൾ നശിക്കുകയും ചെയ്തു. ഇതിൽ കാർഷിക നാശനഷ്ടങ്ങളുടെ 82 ശതമാനത്തിലധികവും സംഭവിച്ചത് 2024-നും 2026-നും ഇടയിലാണ്. ഉഷ്ണതരംഗം, ശീതതരംഗം, ഇടിമിന്നൽ, കൊടുങ്കാറ്റ്, കനത്ത മഴ, പ്രളയം, ഉരുൾപൊട്ടൽ എന്നിവ കാരണം 47,244 കന്നുകാലികളും ചത്തൊടുങ്ങി.

മാറിമറിയുന്ന ഋതുപരമായ രീതികളെയും (seasonal patterns) റിപ്പോർട്ട് എടുത്തുപറയുന്നുണ്ട്. "വ്യതിയാനങ്ങളെയും റിപ്പോർട്ട് എടുത്തുപറയുന്നുണ്ട്. 1901-ന് ശേഷമുള്ള ഏറ്റവും വരണ്ടതും 125 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ നാലാമത്തെതുമായ ഫെബ്രുവരിയായിരുന്നു 2026-ലേത്.

തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ ദീർഘകാല ശരാശരിയേക്കാൾ 13 ശതമാനം കുറവ് മഴയാണ് രേഖപ്പെടുത്തിയതെങ്കിലും, കാലവർഷ സീസണിലെ 122 ദിവസങ്ങളിലും രാജ്യത്തിന്റെ എവിടെയെങ്കിലും കനത്ത മഴയോ വെള്ളപ്പൊക്കമോ ഉരുൾപൊട്ടലോ ഉണ്ടായിട്ടുണ്ട്.

"ഇതാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ യഥാർത്ഥ മാനുഷിക മുഖം," സി.എസ്.ഇ (CSE) ഡയറക്ടർ ജനറൽ സുനിത നാരായൺ പറഞ്ഞു. രാജ്യത്തിന്റെ ഏതാണ്ട് എല്ലാ ഭാഗങ്ങളും ഇപ്പോൾ അതിതീവ്ര കാലാവസ്ഥ അഭിമുഖീകരിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ദുരന്തങ്ങൾ ഉണ്ടായ ശേഷമുള്ള പ്രതികരണങ്ങളിൽ നിന്ന് മാറി, അപകടസാധ്യതകൾ മുൻകൂട്ടി കുറയ്ക്കുന്നതിലേക്കും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ കണ്ടെത്തലുകൾ കാണിക്കുന്നതെന്ന് ഡൗൺ ടു എർത്ത് മാനേജിംഗ് എഡിറ്റർ റിച്ചാർഡ് മഹാപാത്ര വ്യക്തമാക്കി. മെച്ചപ്പെട്ട ഡ്രെയിനേജ് സംവിധാനം, ഭൂഗർഭജല റീചാർജിങ് സൗകര്യങ്ങൾ, വനങ്ങളും ഹരിത പ്രദേശങ്ങളും പുനഃസ്ഥാപിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള 273 ദിവസങ്ങളിൽ ഉത്തർപ്രദേശും ഹിമാചൽ പ്രദേശും ഏതാണ്ട് 64 ശതമാനം ദിവസങ്ങളിലും അതിതീവ്ര കാലാവസ്ഥ നേരിട്ടതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു; സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന നിരക്കാണിത്. ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത് ഉത്തർപ്രദേശിലാണ് (811 പേർ). മഹാരാഷ്ട്ര (286), ബിഹാർ (245) എന്നിവ തൊട്ടുപിന്നിലുണ്ട്.

ഏറ്റവും കൂടുതൽ കൃഷിനാശം നേരിട്ടത് മഹാരാഷ്ട്രയിലാണ് (2.83 ദശലക്ഷം ഹെക്ടർ). ഉത്തർപ്രദേശും (0.69 ദശലക്ഷം ഹെക്ടർ) ബിഹാറുമാണ് (0.23 ദശലക്ഷം ഹെക്ടർ) തുടർന്നുള്ള സ്ഥാനങ്ങളിൽ.

മേഖലകളുടെ അടിസ്ഥാനത്തിൽ വടക്കുപടിഞ്ഞാറൻ ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ തവണ അതിതീവ്ര കാലാവസ്ഥ രേഖപ്പെടുത്തിയത് (235 ദിവസങ്ങൾ). കിഴക്കൻ-വടക്കുകിഴക്കൻ ഇന്ത്യയിൽ 218 ദിവസങ്ങളിലും അതിതീവ്ര കാലാവസ്ഥ റിപ്പോർട്ട് ചെയ്തു.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)