ഉഷ്ണതരംഗവും ഇടിമിന്നലും ഇനി പ്രകൃതിദുരന്തങ്ങളുടെ പട്ടികയിൽ

ഈ സംഭവങ്ങളെ കേവലം കാലാവസ്ഥാ വ്യതിയാനങ്ങളായി കാണുന്നതിന് പകരം, പൂർണ്ണമായ ദേശീയ ദുരന്തങ്ങളായി അംഗീകരിക്കുന്നതിലേക്കുള്ള മാറ്റത്തെയാണ് ഈ നടപടി സൂചിപ്പിക്കുന്നത്

ഒരു സുപ്രധാന തീരുമാനത്തിലൂടെ, താപതരംഗത്തെയും ഇടിമിന്നലിനെയും പ്രകൃതിദുരന്തങ്ങളുടെ ഔദ്യോഗിക പട്ടികയിൽ ഇന്ത്യ ഉൾപ്പെടുത്തി.

പതിനാറാം ധനകാര്യ കമ്മീഷന്റെ (16th Finance Commission) ശുപാർശകളെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഈ നിർണായക നയപരമായ മാറ്റം ഔദ്യോഗികമായി വിജ്ഞാപനം ചെയ്തത്.

ചുഴലിക്കാറ്റ്, ഭൂകമ്പം തുടങ്ങിയ മറ്റ് ദുരന്തങ്ങൾക്കൊപ്പം 2005-ലെ ദുരന്തനിവാരണ നിയമത്തിന് (Disaster Management Act, 2005) കീഴിൽ ഇപ്പോൾ ഇവയും അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. ഈ സംഭവങ്ങളെ കേവലം കാലാവസ്ഥാ വ്യതിയാനങ്ങളായി കാണുന്നതിന് പകരം, ദേശീയ ദുരന്തങ്ങളായി അംഗീകരിക്കുന്നതിലേക്കുള്ള സുപ്രധാന മാറ്റത്തെയാണ് ഈ നടപടി സൂചിപ്പിക്കുന്നത്.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)

Down To Earth
malayalam.downtoearth.org.in