Climate Change
കടുത്ത ചൂട് ഫിഫ ലോകകപ്പിനെ ബാധിക്കുമോ? 2026 ലോകകപ്പിന് ഭീഷണിയായി കാലാവസ്ഥാ വ്യതിയാനം
കാലാവസ്ഥാ വ്യതിയാനം കാരണം ആകെയുള്ള 104 മത്സരങ്ങളിൽ 26 എണ്ണവും കടുത്ത ചൂടിലായിരിക്കും നടക്കേണ്ടി വരിക.
2026 ഫിഫ ലോകകപ്പ് കളിക്കാൻ കഴിയാത്ത വിധം കടുത്ത ചൂടുള്ളതായിരിക്കുമോ? കാലാവസ്ഥാ വ്യതിയാനം കാരണം ആകെയുള്ള 104 മത്സരങ്ങളിൽ 26 എണ്ണവും അപകടകരമായ രീതിയിലുള്ള കടുത്ത ചൂടിലായിരിക്കും നടക്കേണ്ടി വരിക എന്ന് ഒരു പുതിയ പഠനം മുന്നറിയിപ്പ് നൽകുന്നു.
അമേരിക്ക അവസാനമായി ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിച്ച 1994-നെ അപേക്ഷിച്ച്, ഇത്തവണത്തെ ആതിഥേയ നഗരങ്ങളിലെ താപനിലയിൽ ഇതിനകം തന്നെ 0.7°C-ന്റെ വർദ്ധനവുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ, ഫിഫ 2026 കളിക്കാരുടെ സുരക്ഷയുടെ പരിധികളെ പരിശോധിക്കുന്ന ഒന്നായി മാറിയേക്കാം. കടുത്ത ചൂട് മൂലമുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകൾ (Heat Stress) മുതൽ കാണികൾ നേരിടുന്ന അപകടങ്ങൾ വരെ, ഉയരുന്ന താപനില കായികരംഗത്തെത്തന്നെ എങ്ങനെയാണ് മാറ്റിമറിക്കുന്നത് എന്ന് ഞങ്ങൾ വിശദീകരിക്കുന്നു.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)
