Air
ഡൽഹിയുടെ വായു മലിനീകരണത്തിന് ഇവി 2.0 പരിഹാരമാകുമോ?
പ്രധാന വിഭാഗങ്ങളിലെ പുതിയ പെട്രോൾ, ഡീസൽ വാഹനങ്ങൾ ഘട്ടഘട്ടമായി നിർത്തലാക്കുന്നതിനായി കൃത്യമായ സമയപരിധി നിശ്ചയിക്കുന്ന ഈ നയം, സാമ്പത്തിക ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുകയും ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറിൽ വൻതോതിൽ നിക്ഷേപം നടത്തുകയും ചെയ്യുന്നു. ഒപ്പം സീറോ എമിഷൻ മൊബിലിറ്റിയിലേക്കുള്ള (പുകമില്ലാത്ത വാഹനങ്ങളിലേക്കുള്ള) മാറ്റത്തിന് വേഗം കൂട്ടാനും ഇത് ലക്ഷ്യമിടുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നയങ്ങളിലൊന്ന് ഡൽഹി പ്രഖ്യാപിച്ചു കഴിഞ്ഞു. നഗരത്തിലെ പുതിയ പെട്രോൾ, ഡീസൽ വാഹനങ്ങൾ ഘട്ടഘട്ടമായി ഒഴിവാക്കാൻ ഈ ഇവി 2.0 നയം കൃത്യമായ സമയപരിധി നിശ്ചയിക്കുന്നു. ഇവി വാങ്ങുന്നവർക്കുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ വ്യാപിപ്പിക്കുന്നതിനൊപ്പം, ചാർജിംഗ് സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ വൻ നിക്ഷേപവും നയം ഉറപ്പുനൽകുന്നു. പൂർണ്ണമായും മലിനീകരണമില്ലാത്ത ഗതാഗത സംവിധാനത്തിലേക്കുള്ള മാറ്റം വേഗത്തിലാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)
